0%

Chapter Title : കാർത്തികേയം 4 [Oruthan]

Author : Oruthan Read All Parts 30K

;സന്തോഷമാണോ, നാണമാണോ…അറിയില്ല.

പ്ലസ് ടു കഴിയാൻ ഇനി കഷ്ടിച്ച് മൂന്നോ നാലോ മാസം കൂടിയേ ഉള്ളൂ.അതുകഴിഞ്ഞാൽ എന്തായിരിക്കും?

അമലും,താരയും,...

പിന്നെ...അനുവും താനും.

അടുത്തുള്ള ഏതെങ്കിലും കോളേജിൽ എല്ലാവർക്കും ഒരുമിച്ച് ചേരാം.അതുതന്നെയായിരിക്കും.ഇത്രയും വർഷം ഒരുമിച്ചായിരുന്നല്ലോ.

ഇനിയും അങ്ങനെ തന്നെയായിരിക്കും.വേറെ എവിടെയും പോയി പഠിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നോർത്തവൻ മനക്കോട്ട കെട്ടി.

അവന്റെ മനസ്സിൽ ഭാവിയുടെ ഒരു ചെറിയ ചിത്രം പതിയെ തെളിഞ്ഞു.

കോളേജ് വരാന്തയിലൂടെ നാലുപേരും ഒരുമിച്ച് നടക്കുന്നു...

അമൽ പതിവുപോലെ എന്തെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു...

താര അവനെ വഴക്ക് പറയുന്നു...

അനു അതെല്ലാം നോക്കി ചിരിച്ചുകൊണ്ട് കൂടെ നടക്കുന്നു...

താനും അവളുടെ അരികിൽ,കൈ കോർത്തുപിടിച്ചു നടക്കുന്നു.അത് മതിയായിരുന്നു അവന്.

പാടത്തിനപ്പുറം സൂര്യൻ പതിയെ മറഞ്ഞുകൊണ്ടിരുന്നു.

പക്ഷേ കാർത്തിയുടെ മനസ്സിൽ അപ്പോഴേക്കും ഒരു പുതിയ സന്ധ്യ തന്നെ തെളിഞ്ഞിരുന്നു.അവനറിയാതെ തന്നെ സ്വയം പണിതുയർത്തിയ ഒരു ചെറിയ മനക്കോട്ട.

"എവിടെയായിരുന്നെടാ ഇത്രേം നേരം?"

ബൈക്ക് ഒതുക്കി വീട്ടിലേക്ക് കയറാൻ തുനിഞ്ഞവൻ അച്ഛന്റെ ആ ഗർജ്ജനത്തിൽ വിറച്ചുപോയി.

"അത്... ഞാൻ.... പിന്നെ...."

പെട്ടെന്ന് വായിലൊന്നും വരാതെയവൻ നിന്നു വിക്കി.

"ഇതാണ് നിന്നെക്കൊണ്ട് വണ്ടി തൊടീക്കാത്തെ.കണ്ട വഴിയൊക്കെ കറങ്ങും. ഇനി മേലാൽ മോൻ ലൈസൻസ് എടുക്കാതെ അതിൽ കേറുന്നതൊന്നു കാണട്ടെ."

അത്രയും പറഞ്ഞുകൊണ്ട് അച്ഛൻ അകത്തേക്ക് കേറിപ്പോയി.

"ശ്ശെ വേണ്ടാർന്ന്..."

അസ്തമയം നോക്കി മനക്കോട്ട കെട്ടിയിരുന്നവൻ ആകാശത്തെ ചുവപ്പ് ഇരുട്ടിനു വഴിമാറിക്കൊടുത്തറിഞ്ഞില്ല. അകത്തോട്ടു കേറിയതും കാവ്യ സോഫയിൽ ഇളിച്ചോണ്ടിരിപ്പുണ്ട്. സ്വാഭാവികം.അവന് എന്തേലും അക്കിടി പറ്റുന്നതും നോക്കി ഇരിക്കുന്നതാണ് അവളുടെ ഏറ്റവും പ്രിയപ്പെട്ട വിനോദം.

"എന്നാടീ ഇളിച്ചോണ്ടിരിക്കുന്നെ?"

"ഒന്ന് പോക്കേ ഏട്ടാ, അച്ഛന്റെ കയ്യിന്ന് കിട്ടീതൊന്നും

💬 Comments

View all comments