Chapter Title : കാർത്തികേയം 4 [Oruthan]
പോരെ? "
"ഓ പിന്നെ വല്ല്യ കാര്യവായി പോയി."
അതും പറഞോണ്ടവൻ സോഫയിൽ കയറിയിരുന്നു.അവന്റെ ശബ്ദം കേട്ടതും ഗൗരി അടുക്കളയിൽ നിന്ന് എത്തിനോക്കി. എന്നിട്ട് സാവധാനം പതുങ്ങി പതുങ്ങി അടുക്കളേന്നിറങ്ങി അവരുടെ കൂടെ കൂടി.
"വല്ല കാര്യവും ഉണ്ടോടാ ചെറുക്കാ...ചുമ്മാതെ ബാലച്ഛന്റെ വായിലിരിക്കുന്നെ കേക്കാൻ ആയിട്ട് ഓരോന്ന് ഒപ്പിച്ചോളും."
തോളിലിട്ടൊന്ന് കൊടുത്തിട്ടാണ് ഗൗരിയത് പറഞ്ഞത്.
"അതിന് ഞാൻ വേറെങ്ങോട്ടും പോയില്ല, ചുമ്മാ പാടത്ത് ഇരിക്കുവാർന്നു"
"ആ മതി മതി എല്ലാം ഇങ്ങ് എണീറ്റു വന്നേ, കഴിച്ചിട്ടാവാം ബാക്കി വിസ്താരം"
കയ്യിൽ ഒരു കാസ്റോളുമായി ഡൈനിങ് ഹാളിലേക്ക് പോകുന്നതിനിടെ അമ്മ വിളിച്ചു പറഞ്ഞു.
"വന്ന് വിളമ്പാൻ സഹായിക്കെടി പെണ്ണെ,ഒരു ഗ്യാപ് കിട്ടിയാ അപ്പ മുങ്ങും അവൾ ..."
പുറകെ വന്ന രമ്യ ആന്റി ഗൗരിയേച്ചിയെ നോക്കി കണ്ണുകാട്ടിക്കൊണ്ട് പറഞ്ഞു. പുള്ളിക്കാരി തിരിച്ചെന്തോ കൌണ്ടർ അടിക്കുന്നതിനു മുന്നേ കയ്യ് കഴുകൽ സ്കിപ് അടിച്ചു ചാടികേറി പോകാൻ നോക്കിയ കാവ്യേനേം തൂക്കിക്കൊണ്ട് കാർത്തി കയ്യ് കഴുകിച് ഡൈനിങ് ഹാളിലേക്ക് ചെന്നു.ഗൗരിയേച്ചി മുഖം വീർപ്പിച്ചോണ്ട് നിന്ന് വിളമ്പുന്നുണ്ട്.
മിക്കവാറും രമ്യ ആന്റിടെ കയ്യിന്ന് കിട്ടിക്കാണും...കഴിക്കുന്നതിനിടെ തന്നെ കാരണവന്മാരോട് നാളത്തെ കളിയുടെ കാര്യം ഓർമിപ്പിച്ചു.സ്കൂൾ ഫുട്ബോൾ ടീം ക്യാപ്റ്റന്റെ വീരവാദം അച്ഛൻ പുച്ഛിച്ചു തള്ളി.
അത് പിന്നെ സ്ഥിരമായൊണ്ട് വല്ല്യ മൈൻഡ് അങ്ങോട്ട് കൊടുത്തില്ല. പക്ഷെ രാജീവ് അങ്കിൾ അങ്ങനല്ല, പുള്ളി ഒരു കട്ട ഫുട്ബോൾ ഫാൻ ആണ്.ഗൗരി കഴിഞ്ഞാൽ ആ വീട്ടിൽ കാർത്തിക്ക് ഏറ്റവും വലിയ സപ്പോർട്ടും പുള്ളി തന്നെ ആണ്.ഒടുക്കം"നാളെ കപ്പും കൊണ്ടുവന്നില്ലെങ്കിൽ, നിന്റെ തല ഞാൻ മൊട്ടയടിക്കും!"
എന്നായി അങ്കിൾ.
💬 Comments
View all comments