Chapter Title : നോക്കുകുത്തി 6 [അമവാസി]
വഴി കാണാലോ...
രാധ : അച്ഛന് മാത്രം ആണ് ഇവിടെ അതിനെ കുറിച്ച് ഒരു അഭിപ്രായം പറയാൻ ഉള്ളത്...
അച്ഛൻ : നീ പേടിപ്പിക്കാതെ കാര്യം പറ കൊച്ചേ
രാധ : ഞാൻ പറയുന്ന കാര്യത്തിന് സപ്പോർട്ട് ആയി നിക്കില്ലേ.. ഉറപ്പു താ
അച്ഛൻ : കാര്യം അറിയാതെ എങ്ങനെ ആണ് മോളെ...
രാധ : അച്ഛന് കുഴപ്പം ഒന്നും വരില്ല
അച്ഛൻ : ആ പറ ഇനി കുഴപ്പം വന്നാലും മോൾക്ക്ക് വേണ്ടി അത് ഞാൻ സഹിക്കും
അത് പറഞ്ഞപ്പോൾ രാധ അച്ഛനെ കെട്ടി പിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തു
അച്ഛൻ : എന്താ കാര്യം എന്ന് പറഞ്ഞില്ല...
പിന്നെ രാധ കിച്ചുവിനോട് പറഞ്ഞ പോലെ തന്നെ അച്ഛനോട് അത് അവതരിപ്പിച്ചു...
ഉമ്മ ക്കിട്ടിയപ്പോൾ ഉണ്ടായ ചിരി പതിയെ പതിയെ മാറി വന്ന്...
അത് പറഞ്ഞു മുഴുവപ്പിച്ചിട്ടു രാധ അച്ഛന്റെ മുഖത്തു നോക്കി ആ കയ്യിൽ പിടിച്ചു...
അച്ഛൻ : നീ ഇപ്പൊ പറഞ്ഞതിന്റെ തുടക്കം എന്താ എന്ന് നിനക്ക് അറിയോ...
രാധ : ഏഹ്ഹ് അതിനു എന്ത് തുടക്കം മനസിലായില്ല...
അച്ഛൻ : ദീപു ജനിക്കുമ്പോൾ ഞങ്ങൾ തറവാട്ടു വിട്ടിൽ ആയിരുന്നു അത്യാവശ്യം വലിയ ഒരു കൂട്ട് കുടുംബം തന്നെ ആണ് നിങ്ങളുടേത്.. അവിടെ എല്ലാരും ഇണ്ടായിരുന്നു അച്ഛൻ അമ്മ അനിയത്തി പിന്നെ മാമ്മൻമാരും അമ്മായി മാരും ഒക്കെ...
അവന്റെ അമ്മ ഭവാനിയെ അവിടേക്കു കൊണ്ട് പോവുമ്പോൾ അവൾക്കു അതൊരു അതിശയം ആയിരുന്നു ഇത്ര വലിയ കുടുംബം ഒക്കെ...
അങ്ങനെ അവിടെ ഉണ്ടായ ആദ്യത്തെ കുഞ്ഞി കാൽ ആയിരുന്നു ദീപു അവനെ എല്ലാരും കൂടെ കൊഞ്ചിച്ചു അവനു ഒരു ഒന്ന് ഒന്നര വയസു കഴിഞ്ഞപ്പോ അവനു ഞങ്ങളെക്കൾ ഇഷ്ട്ടം എന്റെ അനിയത്തി ദേവൂനെ ആണ് അവന്റെ അമ്മായി അവൻ ഒരു അമ്മായി കുട്ടി ആയിരുന്നു.. അവള് തന്നെയാ അവനെ കൊറേ ഒക്കെ നോക്കിയതും... അവൾക്കു ആണെങ്കിൽ ഒരു പൊടിക്ക് ഇഷ്ട്ടം പെൺ കുട്ടികളെ ആണ് എന്ന് വെച്ച് ഇവന് ഒരു കൊറവും വരുത്താതെ തന്നെ
💬 Comments
View all comments