Chapter Title : നൂറ്റ കോപ്പ ഗ്രോസ 1 [Aani]
സമയം കളയാതെ അവൻ വാതിക്കൽ നിന്നും അല്പം മാറിനിന്ന് സുനിതച്ചേച്ചിയെ ഫോണിൽ വിളിച്ചു.
ചേച്ചി ഫോൺ എടുത്തതും വിനിത് ഒരല്പം പരിഭ്രമം അഭിനയിച്ചുകൊണ്ട് പറഞ്ഞു
"ചേച്ചി, ഞാൻ ഇവിടെ ഭയങ്കര ബ്ലോക്കിൽ കുടുങ്ങി കിടക്കുവാ. അങ്ങോട്ട് എത്താൻ കുറച്ചു വൈകും."
കേട്ടപാടെ സുനിതച്ചേച്ചി ആകെ പരിഭ്രാന്തയായി.
"എന്റെ ദൈവമേ! ഇനിയിപ്പോ എന്ത് ചെയ്യും? നീ വേറെ ആരെയെങ്കിലും അങ്ങോട്ട് വിടടാ... എനിക്ക് ഇവിടെ പേടിച്ചിട്ട് പാടില്ല!"
"ചേച്ചി, അതിന് എനിക്ക് ഇവിടെ വേറെ ആരെയും പരിചയമില്ലല്ലോ.”
“എന്റെ വിനിതേ അയാള് എത്താൻ ടൈം ആയി”
“ചേച്ചി ഇനി എന്തായാലും എനിക്ക് അവിടെ ആ സമയത്തു എത്താൻ പറ്റില്ല , ഞാൻ ഒരു കിടിലൻ ഐഡിയ പറയാം,"
"എന്താ? വേഗം പറ ചെക്കാ ഇവിടെ അടി വയറ്റിൽ കൂടെ ഒരു വേതന വരുവാ പേടിച്ചിട്ട് ..."
സുനിത ആശ്വാസത്തിനായി ചോദിച്ചു.
"സംഗതി എന്താണെന്ന് വെച്ചാൽ, ആ ഫിലിപ്പീൻസ് പയ്യൻ വരുന്ന കാര്യം ചേച്ചി അവളോട് അങ്ങോട്ട് തുറന്നു പറഞ്ഞേക്ക്. പക്ഷേ പറയുമ്പോൾ ഒരു ചെറിയ കള്ളം പറയണം. കൂടെ ഇത്രയും നാൾ ഗസ്റ്റ് ആയി നിന്ന ഏതോ ഒരു പെണ്ണുങ്ങൾ വരുത്തിവെച്ച പണിയാണെന്നും, നീ എങ്ങനെയെങ്കിലും അയാളെ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാൻ നോക്കണമെന്നും പറയണം. പിന്നെ ഒരു കാര്യം കൂടി... അവളോട് ഒട്ടും ബഹളം വെയ്ക്കാതെ പയ്യെ സംസാരിക്കാൻ പറയണം, താഴെ പോലീസുകാർ ഉണ്ടാകാൻ സാധ്യതയുണ്ടെന്നൊക്കെ ഒന്നു പേടിപ്പിച്ചു വിട്ടേക്ക്,"
വിനിത് തന്റെ തന്ത്രം വിവരിച്ചു….
എന്നാൽ ഗൾഫിലെ കാര്യങ്ങൾ അറിയാവുന്ന സുനിതയ്ക്ക് അതിൽ ചെറിയൊരു സംശയം തോന്നി.
💬 Comments
View all comments