0%

Chapter Title : നുണക്കുഴി

Author : kkstories Read All Parts 262

പെരുന്നാൾ വന്നപൊലീവാ.... പുത്തനുടുപ്പ് വാങ്ങലും, ബന്ധു വീടുകളിൽ പോവലും, ബിരിയാണി വെയ്ക്കലും ഒക്കെ ആയി നല്ല രസമായിരിക്കും ഞാൻ നാലാം ക്ലാസ്സിൽ പഠിക്കുമ്പോ ഇത്ത പത്താം ക്ലാസ്സിണ് നൂറു മോൾ അന്നു ചെറിയ കുട്ടിയ... ഉപ്പ വന്നാൽ ഞങ്ങൾ എല്ലാരും കൂടി ഒരുമിച്ച് ഇരുന്നേ ഭക്ഷണം കഴികൊള്ളു എനിക്ക് ഉപ്പ ചോറു വാരി തരുമ്പോ

"അല്ലെങ്കിലും ഉപ്പാക്ക് ജാസിമോനോടാ ഇഷ്ടം കൂടുതൽ :" എന്നു ഇത്ത പറയും

അത് കേൾക്കുമ്പോ ഉമ്മാന്റെ ഒരു ഡയലോഗ് ഉണ്ട്

"മ് ,, ഇങ്ങളൊക്കെ കല്യാണം കഴിഞ്ഞു കെട്ടിയോൻ മാരുടെ കൂടെയങ് പോവും അപ്പോ ഞങ്ങൾക്ക് കൂട്ടിനുന്റെ കുട്ടിയേ ഉണ്ടാവുള്ളു " അപ്പോ ഞാൻ ഒരു കള്ള ചിരിച്ചിരിച്ച് ഇത്താനെ നോക്കും

അങ്ങനെ ഞങ്ങളുടെ വീട്ടിൽ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു പിന്നീട് അങ്ങോട്ട്

അങ്ങനെ ഇരിക്കെ ആണ്‌ ബ്രോക്കർ വീരാൻക്ക ഇത്താക്ക് ഒരു കല്യാണ ആലോചന ആയി വീട്ടിൽ വരുന്നത് നല്ല ബന്ധം ആയത്കൊണ്ട് ഉപ്പാക്ക് സമ്മതമായിരുന്നു ചെക്ക നോട് വന്നു കണ്ടു പോയിക്കോളാൻ പറഞ്ഞു ഉപ്പ...

വീട്ടിൽ ആണെകിലോ ഇത്താടെ കരച്ചിലും പറച്ചിലും ഇത്താക് പഠിക്കാൻ നല്ല ആഗ്രഹമായിരുന്നു എങ്കിലും ഉമ്മാന്റേം ഉപ്പ ടെം നിർബന്ധം കാരണം ഇത്ത നിക്കാഹ് നു സമ്മതം മൂളി പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു പെണ്ണുകാണലും, നിശ്ചയവും, കത്തടിക്കലും, അങ്ങനെ കല്യണം പറയലും ആരംഭിച്ചു അങ്ങനെ ഒരു ദിവസം ഉപ്പാന്റെ ഫ്രണ്ടിന്റെ വീട്ടിൽ നിക്കാഹ് ക്ഷണിക്കാൻ വേണ്ടി ഉപ്പയും ഉമ്മയും നൂറു മോളും കൂടി കോഴിക്കോട് പോയി ഞാൻ സ്കൂളിലേക്കും, ഇത്ത മാത്രമേ അന്നു വീട്ടിൽ ഉണ്ടായിരുന്നുള്ളു...

സ്കൂൾ വിട്ടു വന്ന ഞാൻ കാണുന്നത് മുറ്റം നിറയെ ആൾക്കാരും വണ്ടികളും ആണ്‌ ഞാനൊന്നു മടിച്ചാണ് വീടിന്റെ പടി കടന്നത് എല്ലാരും എന്നെ നിസ്സഹായായി നോകുനുനുണ്ട് ഞാൻ വരുന്നത് കണ്ടു മൂത്താപ്പ എന്റെ അടുത്തേക് വന്നു

എന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ വലിയ ദുരന്തം എന്നോട് പറഞ്ഞു

ന്റെ ഉമ്മയും ഉപ്പയും സഞ്ചരിച്ച കാർ ഒരു ആക്‌സിഡന്റിൽ പെട്ട് അവർ ഞങ്ങളെ തനിച്ചാക്കി പോയി എന്ന

💬 Comments

View all comments