Chapter Title : ഓ... പ്രിയേ [മുക്ത കർണൻ]
കുശലം പറയുന്നത് പോലും വല്യ ഉച്ചത്തിലായത് കൊണ്ട് ആദ്യമൊന്നും എനിക്ക് പ്രത്യേകിച്ച് തോന്നിയില്ലെങ്കിലും പിന്നെ എന്തോ ഗൗരവമുള്ള കാര്യമാണെന്ന് തോന്നി ഞാനും എഴുനേറ്റ് താഴേയ്ക്ക് ചെന്നു.. കൂടെ ചേച്ചിയെ ഒന്ന് കാണാം എന്നതാണ് പ്രധാന അജണ്ട. പക്ഷേ താഴെ ചെന്നപ്പോൾ കണ്ടത് ടേബിളിന് മുന്നിൽ കൂലങ്കഷമായ ചർച്ചയാണ്... “എന്റെ കാര്യം ഞാൻ തീർത്ത് പറഞ്ഞു.."
ചേച്ചി ശക്തിയോടെ മേശയിലടിച്ച് പറയുമ്പോഴും പെട്ടന്ന് എന്നെ കണ്ട് എന്തോ മറന്ന പോലെ നോക്കിയിട്ട് കണ്ണിൽ പൂത്തിരിയിട്ട ആ ചിരി സമ്മാനിച്ചു..“ശോ.. ഇവന് ചായ കൊടുക്കാൻ നിന്നതായിരുന്നു.." ചേച്ചി അങ്ങനെ പറഞ്ഞ് ചായ ചൂടാക്കാനെഴുനേറ്റെങ്കിലും അവരുടെ ചൂടൻ ചർച്ചയിലേക്ക് പൂർവ്വാധികം ശക്തിയോടെ വീണ്ടും ഇഴുകിച്ചേർന്നു... ഞാൻ എല്ലാവരുടെയും മുഖത്തേക്ക് മിഴിച്ച് നോക്കിയിരുന്ന് കുറച്ച് കഴിഞ്ഞ് കാര്യം മനസിലായി.. വേറൊന്നുമല്ല..; വല്യാന്റിയുടെ ഭർത്താവിന്റെ മുണ്ടക്കയത്തുള്ള കിടപ്പിലായിരുന്ന ചേട്ടൻ മരിച്ച കാര്യം ആണ് വിഷയം.....
ഏത് കാര്യത്തിനും മുന്നിട്ടിറങ്ങുന്നയാളായിട്ട് ‘ഞാൻ പോകുന്നില്ല' എന്ന് പ്രിയ ചേച്ചി തീരുമാനിച്ചതാണ് വിഷയം! രോഗിയായി കുറേക്കാലം കിടന്ന് മരിച്ചതാണെങ്കിലും നമ്മുടെ ഓരോ രീതി അനുസരിച്ച് കെട്ടിക്കാഴ്ചയായ ചടങ്ങ് ഒക്കെ കഴിഞ്ഞ് വരുമ്പോൾ നാലഞ്ച് ദിവസം കഴിയും..അത് വരെ വീട്ടിലെ ലൗ ബേർഡ്സും മീനും പട്ടിയുമൊക്കെ പട്ടിയുമൊക്കെ പട്ടിണിയാവും ... മാത്രമല്ല പ്രൊജക്ടിന് വേണ്ടി ഒറ്റയ്ക്കാവുന്ന എന്റെ അവസ്ഥ കൂടെ പരിഗണിച്ചാണ് ചേച്ചി മാറി നിൽക്കുന്നത്. അത് ശരിയാവില്ല എന്ന് വലിയ നാക്കിൽ തർക്കിക്കുകയാണ് ബാക്കി പെൺപടകൾ.. എന്തായാലും തർക്കം അന്തി പ്രാർത്ഥനയും അത്താഴവുമൊക്കെ കഴിഞ്ഞ് നീണ്ട് ചെന്ന് അവസാനം ചേച്ചി തന്നെ ജയിച്ചു.
ങ്ങേ ..., അപ്പോൾ ചേച്ചിയും
💬 Comments
View all comments