Chapter Title : ഓ... പ്രിയേ [മുക്ത കർണൻ]
ഞാനും തനിച്ച് നാലഞ്ച് ദിവസം ഇവിടെയോ!? ശരിക്കും ചേച്ചി വല്ലതും കരുതിക്കൂട്ടി ആണോ?‘ഓ..നീയായിരുന്നോ' തന്ന് ചേച്ചി തന്നെ പച്ചക്കൊടി കാണിച്ച സ്ഥിതിക്ക്...!? എയ് അതൊന്നും ആവില്ല .. വകയിലൊരാൾ മരിച്ച ദിവസമല്ലേ. എല്ലാവരുടെയും അത്യാവിശ്യം തുണികളും ചീപ്പ് പേസ്റ്റ് കണ്ണാടി ഒക്കെ പാക്ക് ചെയ്യാൻ മുൻകൈ എടുത്ത് പാതിരാത്രി വൈകും വരെ ചേച്ചി ബിസിയായിരുന്നു.. അതുകൊണ്ട് ഞാനും ലാപിൽ പരമാവധി ബിസിയായി വർക്ക് വേഗത്തിൽ തീർക്കാൻ നോക്കി. “ ശരി വന്നിട്ട് കാണാം" മിലിയും വല്യാന്റിയും കുഞ്ഞാന്റിയുമൊക്കെ അളിയനും പാപ്പനുമൊക്കെ പുലർച്ചെ തന്നെ യാത്ര പുറപ്പെട്ടു.
ഞാനും ചേച്ചിയും മുഖത്തോട് മുഖം നോക്കി അഞ്ച് മിനിറ്റ് നിന്നു..‘ഓ..നീയായിരുന്നോ' യുടെ ബാക്കി പ്രതീക്ഷിച്ച് കോളടിച്ച മട്ടിൽ എന്റെ നെഞ്ചിലെ കാവടിമേളം പുറത്ത് കാണിക്കാതെ ചേച്ചിയെ ഇമവെട്ടാതെ നോക്കി. “ങ്ങാ ... ഒരുറക്കത്തിന് കൂടെ സമയമുണ്ട് ...ഇന്നലെ ഒരു പോള കണ്ണടച്ചില്ല..." ചേച്ചി സീരിയസായി പറഞ്ഞ് വേഗം അകത്ത് കയറി മുറിയടച്ചു.. ഞാനും മുകളിലേക്ക് പോയി ഉറങ്ങാൻ നോക്കിയെങ്കിലും പറ്റാത്തത് കൊണ്ട് ലാപ്പിന്റെ മുന്നിലിരുന്ന് പണി തുടങ്ങി..വേഗം പരമാവധി തീർത്താൽ ചേച്ചിയുടെ കൂടെ ഒറ്റയ്ക്ക് സമയം ചെലവഴിക്കാൻ കിട്ടുമെന്നതിനാൽ രണ്ട് മൂന്ന് മണിക്കൂർ ഒറ്റയിരുപ്പിരുന്നു... ഒമ്പതു മണിയായിട്ടും താഴെ അനക്കമൊന്നുമില്ല..ശെ ... ഒരു ചായ പോലും കിട്ടിയില്ലല്ലോയെന്ന് വിചാരിച്ച് താഴെയെത്തി.
ചേച്ചിയുടെ മുറി അടഞ്ഞ തന്നെ കിടക്കുന്നു... ഡൈനിങ്ങ് ടേബിളിൽ അടച്ച് വെച്ചിരിക്കുന്ന പാത്രങ്ങൾ . പുട്ടും കടലക്കറിയും ഏത്തപ്പഴവും ഉണ്ട്. ചേച്ചിയിതൊക്കെ തയ്യാറാക്കി എവിടെപ്പോയെന്ന് ചിന്തിച്ചു കൊണ്ട് പാത്രമെടുത്ത് തീറ്റ തുടങ്ങി. ചേച്ചിയുടെ മുറിയിൽ നിന്ന് എന്തോ പിറുപിറുക്കുന്ന
💬 Comments
View all comments