Chapter Title : ഓ... പ്രിയേ [മുക്ത കർണൻ]
ശബ്ദം കേൾക്കാം..അളിയനെ ഫോൺ ചെയ്യുവായിരിക്കും.... കാപ്പികുടി കഴിഞ്ഞും ചേച്ചിയുടെ ഫോൺ വിളി തുടർന്നതിനാൽ ഞാനെന്റെ ജോലി തുടരാൻ പോയി .....
പതിനൊന്നര കഴിഞ്ഞപ്പോൾ എനിക്ക് ക്ഷമ കെട്ടു.! ഇതുവരെ ചേച്ചിയെ ഒന്ന് കാണാൻ കൂടി കിട്ടിയില്ല..ഞാൻ വീണ്ടും താഴോട്ട് ചെന്നു... മുറിയിൽ നിന്ന് ചേച്ചിയുടെ പിറുപിറുപ്പ്! ങ്ങേ... ഇതെന്തൊരു ഫോൺവിളിയാ? ഇനി ചേച്ചിക്ക് സംശയിച്ച പോലെ വല്ല ഫോൺ ‘ കണക്ഷനും ' ഉണ്ടോ !? ഞാൻ പതുങ്ങിച്ചെന്ന് വാതിലിൽ ചെവിയോർത്തു. ഒന്നുമങ്ങോട്ട് മനസിലാവുന്നില്ല... ഒരേ പോലെ ഈണത്തിലുളള ചേച്ചിയുടെ ആ മധുരസ്വരം കേൾക്കാം..... “ പ്രിയചേച്ചി പിന്നെ ഒരു കാര്യം" അര മണിക്കൂറ് കഴിഞ്ഞ് ക്ഷമ കെട്ട് ഞാൻ വിളിച്ചു.... അഞ്ച് മിനിറ്റ് ...വാതിൽ തുറന്നു... ഞാൻ വാ പൊളിച്ചു.... സുമി ചേച്ചി ഒരു വെള്ള നൈറ്റിയിട്ട് ഒരു കറുത്ത ഷാള് തലയിൽ ചുറ്റി നിൽക്കുന്നു! “ എന്നാടാ..." ചേച്ചിയുടെ ശബ്ദത്തിൽ പതിവ് ശ്യംഗാരവും കുണുങ്ങലും സന്തോഷവും ഒന്നുമില്ല.. പക്ഷേ ആർദ്രമായ മിഴികളോടെ ശാന്തമായി നോക്കുന്നു.
“അല്ല പിന്നെ ചേച്ചി... അത് 25 പേജായി. ചേച്ചി ഒന്ന് ചെക്ക് ചെയ്തിട്ട്.." ഞാൻ സംസാരിക്കാൻ ഒരു കാരണമുണ്ടാക്കി. “അത് ഞാൻ പിന്നെ നോക്കാടാ.. അപ്പാപ്പൻ മരിച്ചതല്ലേ. ഞാനൊന്ന് പ്രാർത്ഥിക്കുവാരുന്നു...." ഉം... അതാണ് കാര്യം. വണ്ട് മൂളുന്ന പോലെ മണിക്കൂറുകളായി.... “ ഉം.... എന്നാപ്പിന്നെ" ഞാൻ നിക്കണോ പോണോ എന്നയർത്ഥത്തിൽ ചേച്ചിയെ വൃഥാ നോക്കി. “ ആ നീ കാപ്പി കുടിച്ചില്ലേ..... പിന്നെടാ.. നീ ഉച്ചയ്ക്ക് ചോറും കറിയുമൊക്കെ എടുത്ത് കഴിച്ചോളൂല്ലേ... എനിക്കിന്ന് ഉപവാസമാ.." ചേച്ചി ഭക്തി ഭാരം
💬 Comments
View all comments