Chapter Title : Obsession with Jenni 3 [Liam Durairaj]
മാനിക്കണം...
ഉണ്ണിയും എന്റെ കൂടെ വന്നു...
എന്നെ കണ്ടു..ജോണും..വിഷ്ണുവും എഴുന്നേറ്റു..
ഞാൻ കേറി വന്നപ്പോൾ തന്നെ ജിറ്റോ സൈഡ് ആയിരുന്നു... പിന്നെ എന്റെ മനസിന്റെ നന്മ കൊണ്ട് അവനെയും വിളിച്ചു...
ഫിജോ : ടാ ജിറ്റോ നീയും വാ...
തറയിൽ ഇരുന്നവനെ നോക്കി..ഞാൻ വിളിച്ചു...എവടെ..പൊട്ടൻ...
ജിറ്റോ :ഞാൻ എന്തിനും വരണം..
ഉണ്ണി : വിളക്കുന്നെ കെട്ടിലെ ഇറങ്ങി പോടാ..
അനങ്ങി ഇല്ലവൻ..പിടിച്ചു വെച്ചിരിക്കുന്ന കുറച്ചു പേരും ശബ്ദം ഉണ്ടാക്കി തുടങ്ങി...
നേതാവ് :അത് എന്തു നിയമം ആണ് സാറെ..
ഉണ്ണി :ടാ ചെക്കാ നിന്നോട് പോകാൻ പറഞ്ഞു...
നേതാവ് :ഭിഷണി ആണോ സാറെ..
ഉണ്ണി :ടാമോനെ വീട് പിടിക്കും..ഇവന്മാരും മിക്കതും സബ് ജയിൽ ആണ്..
ജിറ്റോ നിവർത്തി ഇല്ലാതെ എൻ്റെ കൂടെ വന്നു...
വിഷ്‌ണു..ജോൺ..രണ്ടിനേം പറഞ്ഞു അയച്ചു...ഇങ്ങോട്ട് ഒന്നും പറയണ്ട വീട്ടിൽ പോകാൻ പറഞ്ഞു...ഈ മണ്ടൻമാര് ഇതിന്റെ ഇടയിൽ കേറിയത് എന്തിനാണ് അന്നും ഇപ്പോളും അറിയില്ല...
അവർ പോയി കഴിഞ്ഞു..ഞാൻ മാറി നിന്ന ജിറ്റോയെ പോയി വിളിച്ചു...
ഫിജോ :നിന്നോട്..സമരത്തിൻ്റെ ഇടയിൽ കയറാൻ പറഞ്ഞെതു ആരാ...
ജിറ്റോ :അപ്പൻ..
ഫിജോ :നീ ഈ ബൈക്ക് എടുക്കു...
ഉണ്ണി സാറിൻ്റെ ബൈക്ക് ചുണ്ടി കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു..
ഞങ്ങൾ രണ്ടും ബൈക്കിൽ കയറിയിരുന്നു...ഞാൻ കൈയിലെ താക്കോൽ അവനും കൊടുത്തു..ജിറ്റോ ബൈക്ക് എടുത്തു...
വേറെ ഒന്നും കൊണ്ടല്ല..പോലിസ് സ്റ്റിക്കർ ഓടിച്ച ബൈക്ക് ആണ്..താക്കോൽ കൈയിൽ കൊടുത്തൽ.. എന്നെയും തള്ളിയിട്ട് അവൻ ബൈക്കും കൊണ്ട് പോയി വല്ല കള്ളത്തരവും കാണിക്കും..
റോഡിൽലേക്കും ഇറങ്ങി കഴിഞ്ഞു..ഞാൻ അവന്റെ തോളിൽ കൈ വെച്ചപ്പോൾ
💬 Comments
View all comments