Chapter Title : Obsession with Jenni 3 [Liam Durairaj]
അപ്പോളേക്കും.. കൈയിൽ കരുതിയ ആയുധങ്ങൾ എടുത്തു.. എന്റെ നേരെ ഓടി വന്നിരുന്നു...
മുന്നിൽ ഓടി വന്നവനെ.. എന്റെ ഇടത്തെ കൈ കൊണ്ട് കഴുത്തിൽ കുത്തി പിടിച്ചു പൊക്കി...അവൻ്റെ കൈയിൽ ഉള്ള വാൾ..വലതു കൈ കൊണ്ട് പിടിച്ചു വാങ്ങി ഞാൻ... പിടികൊണ്ട് അവന്റെ നെറ്റിയുടെ സൈഡിൽ അടിച്ചു...കൈ കഴുത്തിൽ നിന്നും വിട്ടപ്പോൾ ബോധം പോയി അവൻ താഴെ കിടക്കുന്നു...
കുട്ടത്തിൽ ഏറ്റവും സൈസ് ഉള്ളവനെ തന്നെ ഒറ്റ കൈയിൽ പൊക്കിയപ്പോൾ..ഓടി വന്നവമാരുടെ കിളി പോയിരുന്നു...
പുറകെ ഒന്നിച്ചു വന്ന രണ്ടും പേരെ... ഞാൻ മുന്നോട്ട് ആഞ്ഞപോൾ... എന്റെ വയറിൽ പിടിച്ചു പുറകോട്ട് വീഴുതൻ അവമാർ നോക്കി...രണ്ടിന്റേം കഴുത്തിൽ ചുട്ടിപിടിച്ചു എന്റെ കക്ഷത്തിൽ വെച്ച് ഞെരിച്ചു കൊണ്ട് ഞാൻ താഴേക്ക് ഇരുന്നു..പുറകിലെ ബാക്ക് റോൾ അടിച്ചു ഞാൻ എഴുന്നേറ്റു നിന്നും..രണ്ടും എന്റെ കൈയിൽ കിടന്നു കറങ്ങി പൊങ്ങി നിന്നും എന്റെ മുന്നിൽ ക്രോസ്സ് ആയിട്ട് വീണു...
അഭിരാം എൻ്റെ നേരെ ഓടി വന്നു..താഴെ കിടക്കുന്നവന്റെ പുറത്തു ചവിട്ടി ഞാൻ ഉയർന്നു ചാടി അഭിരാമിനെ നെജിൽ ചവിട്ടി ഇട്ടു...അവന്റെ കൈയിലെ വാൾ തറയിൽ പതിച്ചു...
5 മിനിറ്റ് പോലും എടുത്തു ഇല്ല.. അവന്റെ ഒരു ഇറക്കുമതി...
തിരിഞ്ഞു നോക്കിയപ്പോൾ.. ജിറ്റോ എന്നെ നോക്കി.. ഒരു വളിച്ച ചിരി ചിരിച്ചു...
അവനു തോന്നി കാണും.. കഴിഞ്ഞ ദിവസം..കോളേജ് പിള്ളേരും മുഴുവൻ അലമ്പ് കാണിച്ചപ്പോൾ.. ഇടയിൽ കയറാതെ ഇരുന്നവൻ തന്നെ ആണോ...
അവന്റെ മുന്നിൽ നില്കുന്നത് എന്ന്..
ഞാൻ കോളേജിൽ ഒറ്റ തല്ലേ ആളുകൾ കണ്ണേ ഉണ്ടാക്കിട്ട് ഉള്ളു..അത് എന്റെ ആദ്യത്തെ കോളേജ് ദിവസം
💬 Comments
View all comments