Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]
കണ്ണുകൾ നിറഞ്ഞത് ഞാൻ കണ്ടു..
ഞാൻ : ശോ ഞാൻ അങ്ങനെ അല്ല പറഞ്ഞത്.. ചേട്ടനോട് എന്ത് പറയും ഞാൻ.. അതുകൊണ്ടാ.. പ്ലീസ് വേറെ ഒന്നും വിചാരിക്കരുത്..
ജോ : മ്മ്... എന്റെ റിസൾട്ട് വന്നു ഇന്ന്..
ഞാൻ : ആഹാ.. എന്നിട്ട്
ജോ : എല്ലാം കിട്ടി.. ഇനി അവർ ഉടനെ ട്രെയിനിങ് വിളിക്കും
ഞാൻ : അപ്പോൾ ഉടനെ പോകുമോ
ജോ : മ്മ്.. പോവേണ്ടി വരും..
ഇത് കേട്ടപ്പോൾ എന്റെ സങ്കടം കൂടി എങ്കിലും ഞാൻ ഒന്നും. പറഞ്ഞില്ല..
ഞാൻ ജോയ്ക്ക് കുടിക്കാൻ വെള്ളം കലക്കി ജോ ബെഡ്റൂമിലേക്ക് പോയി മൊബൈൽയിൽ എന്തൊക്കെയോ നോക്കുന്നുണ്ടായിരുന്നു... ഞാൻ വെള്ളം കൊടുത്തതും അത് വാങ്ങി പകുതി കുടിച്ചു പകുതി എനിക്കും തന്നു..
ജോ : ബാ ഇരിക്ക്
ഞാൻ അവിടെ ഇരുന്നു.. ജോ എന്റെ മടിയിൽ കിടന്നു കൊണ്ട് ഫോണിൽ എന്തൊക്കെയോ നോക്കുന്നു.. ഫുൾ English ആയോണ്ട് ഒന്നും മനസ്സിലായില്ല... കുറെ കഴിഞ്ഞ്
ജോ : സർട്ടിഫിക്കറ്റ് ഒക്കെ തിരിച്ചു കിട്ടാൻ ആയിട്ട് ഫോം ഓണ്ലൈനിയിൽ ഫിൽ ചെയ്തതാ..
ഞാൻ : മ്മ്..
ജോ പെട്ടന്ന് എന്റെ അടിവയറ്റിലും മടിയിലുമായിട്ട് കമഴ്ന്നു കിടന്നു കൊണ്ട് എന്നെ കെട്ടി പിടിച്ചു.. ഞാൻ ആ തലയിൽ തഴുകി കൊണ്ട് ഇരുന്നു..
ഞാൻ : ഏട്ടാ.
ജോ : മ്മ്..
ഞാൻ : എന്താ ഒന്നും മിണ്ടാതെ
ജോ : ഒന്നൂല്ല..
ആ ശബ്ദത്തിൽ എന്തോ ഒരു വെത്യാസം പോലെ എനിക്ക് തോന്നി.. ഞാൻ പെട്ടന്ന് ജോയുടെ മുഖം ഉയർത്തി
💬 Comments
View all comments