0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 776

നോക്കി.. ജോ യുടെ കണ്ണുകൾ നിറഞ്ഞു അതിൽ നിന്നും കണ്ണീർ ഒഴുകുന്നു..

ഞാൻ,: എന്ത് പറ്റി.. എന്തിനാ കരയുന്നത്?

ജോ : ഒന്നൂല്ല

പിന്നെയും എന്റെ വയറ്റിലേക്ക് മുഖം ചേർത്തു കിടന്നു.. ആ കണ്ണീരിന്റെ നനവ് എന്റെ വയറ്റിൽ ഞാൻ അറിഞ്ഞു.. ഞാൻ വീണ്ടും ആ തലയിൽ തലോടി കൊണ്ട്

ഞാൻ : പോകുന്ന കാര്യം ആണോ... എനിക്കും വിഷമം ഉണ്ട് പക്ഷെ എന്ത് ചെയ്യാൻ പറ്റും.. നല്ല കാര്യത്തിന് വേണ്ടി അല്ലെ.

ജോ : എങ്ങനെ കാണാതിരിക്കുമാടോ?..നിനക്ക് പറ്റുമോ.?

ഞാൻ : ഇല്ല..

ഇപ്പോൾ എന്റെ വിഷമവും കണ്ണീറായിട്ട് പുറത്തേക്ക് വരാൻ തുടങ്ങി.. പിന്നെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു.. കുറെ നേരം ജോ എന്റെ വയറ്റിൽ തന്നെ അങ്ങനെ എന്നെ കെട്ടി പിടിച്ചു കിടന്നു.. ഞാൻ ഒരു കുഞ്ഞിനെ തല്ലിക്കും പോലെ ജോയുടെ തലയിൽ തഴുകിയും മുതുകിൽ തട്ടിയും ഒക്കെ ഇരുന്നു..... കുറെ കഴിഞ്ഞു ഞാൻ ഏതൊക്കെയോ ചിന്തയിലേക്ക് വഴുതി വീണു.. ഞാൻ തിരിച്ചു സ്വബോധത്തിൽ ഇത്യപ്പോളേക്കും ജോ അങ്ങനെ തന്നെ കിടന്നു ഉറങ്ങി പോയി.. കുറച്ചു നേരം കൂടി അങ്ങനെ ജോയെ കിടത്തിയ ശേഷം ഞാൻ വിളിച്ചുണർത്തി ചേട്ടൻ വരാൻ സമയം ആയി..

അങ്ങനെ ജോ എന്നോട് യാത്ര പറഞ്ഞു ഇറങ്ങി....

ഇപ്പോൾ ഞാനും ജോയും ഒരിക്കലും പിരിയാൻ പറ്റാത്തത്ര അടുത്തിരിക്കുന്നു.. എനിക്ക് ജോയുടെ ആ ശബ്ദം ഒരിക്കൽ എങ്കിലും കേൾക്കാതെ ഉറങ്ങാൻ പറ്റാത്ത അവസ്ഥ ആയി.. എന്നും വിളിച്ചു ഫോണിൽ കൂടി എങ്കിലും ഒരുമ്മ തരാതെ ജോയും ഉറങ്ങാറില്ല....ഇത്രെയും

💬 Comments

View all comments