0%

Chapter Title : ഓളങ്ങളിൽ അലതല്ലി 2 [William Dickens]

Author : William Dickens Read All Parts 797

സാറിന്റെ അതെ മുഖ ചായ ആണ്

സിതാര : സാറിന്റെ അമ്മയാണ് അത്.. പിന്നെ അച്ഛൻ vere എന്തോ ബിസിനസ്‌ ഉണ്ട്.. ചേച്ചി ഉണ്ട്

എല്ലാവരും ഓരോന്നൊക്കെ സംസാരിക്കുന്നുണ്ട് ഞാൻ മാത്രം ഒരഭിപ്രായവും പറയാതെ നിന്നു.. പിന്നെ സിതാര എല്ലാവർക്കും സ്വീറ്റ്സ്ക ഒക്കെ കൊടുത്തു കഴിച്ചു കഴിഞ്ഞ് എല്ലാരും പോയി.. ഞാനും സിതാരയും മാത്രം ആയി..

സിതാര : പെട്ടന്ന് പോകുന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം അല്ലെ

ഞാൻ : മ്മ്

സിതാര : ഇനി 2 വർഷം കഴിഞ്ഞേ വരുത്തോളോ?

ഞാൻ : അല്ല.. ഇടയ്ക്ക് ലീവ് ഉണ്ട്..

അങ്ങനെ ഓരോന്നൊക്കെ പറഞ്ഞു ഞാനും ഇറങ്ങി.. എന്റെ മൂഡ് ശെരിയല്ല എന്ന് അവൾക്ക് മനസ്സിലായി...

ഞാൻ വീട്ടിൽ എത്തി അടുക്കളയിൽ ആയിരുന്നു അപ്പോൾ പെട്ടന് ഫോൺ റിങ് ചെയ്തു.. സിതാര

ഞാൻ : എന്താടി?

സിതാര : ഡീ ഞാൻ സാറിനെ വിളിച്ചായിരുന്നു?

ഞാൻ : എന്തിന്?

സിതാര : നിങ്ങടെ കാര്യം ചോദിക്കാൻ തന്നെ നി ഇപ്പോൾ ഇത്ര ഡയലോഗ് ഒക്കെ അടിച്ചിട്ട് ഇനി മോങ്ങാൻ ആണെന്ന് എനിക്കറിയാല്ലോ.. അതുകൊണ്ട് പുള്ളിടെ മനസ്സിലിരിപ്പ് കൂടി അറിയാൻ

ഞാൻ : മ്മ്.. എന്നിട്ട്

സിതാര : ആ കൊച്ചു നി പറഞ്ഞ പോലൊക്കെ തന്നെ ആണ് പറേണത്.. കുറച്ചുനാൾ കാണാതാകുമ്പോൾ തേഞ്ഞു മാഞ്ഞു പോകുന്നതാണോ സ്നേഹം എന്നൊക്കെ പറഞ്ഞു..

ഞാൻ : മ്മ്

സിതാര : ഹാർട്ട്‌ to ഹാർട്ട്‌ കണക്ഷൻ എന്നൊക്കെ പറഞ്ഞു എന്തൊക്കെയോ വലിയ കാര്യങ്ങൾ പറഞ്ഞു.. ഞാൻ ok മ്മ് എന്നൊക്കെ

💬 Comments

View all comments