Chapter Title : ഓളങ്ങളിൽ അലതല്ലി 3 [William Dickens] [Climax]
ജോ ബൈക്ക് കൊണ്ട് കുറച്ചു ചരിച്ചു നിർത്തി..
ജോ : കേറടി ഇങ്ങോട്ട്
ഞാൻ എങ്ങനെ ഒക്കെയോ അതിൽ വലിഞ്ഞു കേറി.. ഹെൽമെറ്റും എടുത്തിട്ട്.. ഞങ്ങൾ തിരിച്ചു പോയി.. എന്നെ എന്റെ വീടുത്തുന്നെന്റെ മുന്നേ ഉള്ള ഒരു സ്റ്റോപ്പിൽ ഇറക്കി.. ഞാൻ അവിടുന്ന് അടുത്ത ബസ്സിൽ കേറി വീട്ടിലേക്ക് പോയി.. ടെൻഷൻ കാരണം ആ ബൈക്ക് യാത്ര അങ്ങോട്ട് ആസ്വദിക്കാൻ കഴിഞ്ഞില്ല എങ്കിലും കൂടെ ഒന്നു കേറിയല്ലോ....
ജോയെ എന്നിൽ നിന്നു അക്കറ്റണം എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിക്കുന്നുണ്ട് പക്ഷെ എനിക്ക് അതിനൊന്നും പറ്റുന്നില്ല.. ആ ശബ്ദം കേൾക്കുമ്പോൾ ആ കണ്ണുകൾ കാണുമ്പോൾ ഞാൻ വീണ്ടും വീണ്ടും ജോയിലേക്ക് കൂടുതൽ അടുക്കുകയാണ്... ഇതെന്തായി തീരും ദൈവമേ... ഞാൻ ആ കൊച്ചിനെ സ്നേഹിച്ചു പോയി ആ ഒരു കാര്യം കൊണ്ട് അതിന്റെ ജീവിതത്തിനു ഒരു തടസവും വരുത്തരുതേ എന്നൊക്കെ എന്നും ഞാൻ പ്രാർത്തിക്കാറുണ്ട്..
ഒരു ദിവസം ഞാൻ ജോയുടെ മെസ്സേജ് കണ്ടിട്ടും റിപ്ലൈ കൊടുത്തില്ല.. എന്നെ വിളിച്ചു ഞാൻ അത് കണ്ടിട്ടും എടുത്തില്ല.. കുറെ തവണ വിളിച്ചു എന്നിട്ടും എടുത്തില്ല.. എങ്ങനെ എങ്കിലും ഒക്കെ ഒരു 3 മണി വരെ ഞാൻ പിടിച്ചു നിന്നു പിന്നെ എനിക്ക് പറ്റാത്തതുകൊണ്ട് ഞാൻ ജോയെ തിരിച്ചു വിളിച്ചു.. രണ്ട് ബെല്ലിനുള്ളിൽ തന്നെ ഫോൺ എടുത്തു
ജോ : (അൽപ്പോം ദേഷ്യത്തോടെ ആണ് ) എത്ര വട്ടം വിളിച്ചു നിന്നെ.. നി എവടെ പോയി
ഞാൻ : അത്.. ഞാൻ.. ഞാൻ ഇവിടെ ഉണ്ടായിരുന്നു
ജോ : പിന്നെന്താ എന്റെ കാൾ കണ്ടില്ലേ?
💬 Comments
View all comments