Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
പാന്റും ഒക്കെ ബ്രാൻഡഡ് ആണ്.. അപ്പോൾ ആണ് ശ്രദ്ധിച്ചത് ഐഡി കാർഡ് കിടക്കുന്നത് ഞാൻ ഒന്നു സൂക്ഷിച്ചു നോക്കി.. ജോവിൻ രഘുനാഥ് അങ്ങനെ ആണ് പേര്... ഇതെന്ത് പേര്...
അങ്ങനെ പുള്ളിക്കാരൻ ക്യാഷ് എല്ലാം വാങ്ങി എല്ലാം എഴുതി കഴിഞ്ഞ് ഇറങ്ങാൻ നേരം ആണ് എല്ലാരേയും നോക്കികൊണ്ട് ചോദിച്ചത് ഇന്ന് എന്താ ഇവിടെ എന്തെങ്കിലും ഫങ്ക്ഷന് ഉണ്ടോ എല്ലാവരും എവിടെയോ പോകാൻ നിക്കുന്ന പോലെ ഉണ്ടല്ലോ എന്നും പറഞ്ഞു ഒന്നു ചിരിച്ചു.... സത്യം പറയാല്ലോ നല്ല സ്റ്റൈലൻ ചിരി.... ആാാ വെളുത്ത പല്ലുകൾ കാണിച്ചു നല്ല ചിരി.. ഡ്രാക്ക്കുളയെ പോലെ ഉണ്ട് കൊമ്പല്ലുകൾ അൽപ്പോം കൂർത്ത കൊമ്പല്ലുകൾ എങ്കിലും അത് കാണാൻ ഒരു ചന്ധം ഉണ്ട്..
അതും പറഞ്ഞു പുള്ളിക്കാരൻ മറുപടിക്ക് ഒന്നും കാത്തുനിക്കാതെ ഇറങ്ങി... പെണ്ണുങ്ങളും നിരാശയോടെ ഇറങ്ങി.. സുധ ചേച്ചി പറേണത് കെട്ട് എനിക്ക് ചിരി വന്നു... ഇതെന്ത് മൈരൻ ഇത്രെയും പെണ്ണുങ്ങൾ ഒരുങ്ങി നിന്നിട്ടും അവനു പിടിച്ചില്ലേ......
ഞാൻ സിതാരെയും നോക്കി ഒന്നു ആക്കി ചിരിച്ചു...
സിതാര : നി കൂടുതൽ ചിരിക്കുക ഒന്നും വേണ്ട.. ആ സാറിനെ ഞാൻ വളച്ചിരിക്കും..
ഞാൻ : ഓ ആയിക്കോട്ടെ.... നിങ്ങൾ എല്ലാരും കൂടി വളയ്ക്കുകയോ നീക്കുകയോ എന്തേലുമൊക്കെ ചെയ്തോ.. ബൈ
ഇതും പറഞ്ഞു ഞാനും ഇറങ്ങി....
അങ്ങനെ ഓരോരോ ആഴ്ചകൾ കടന്നുപോയി.. സിതാരയും പെണ്ണുങ്ങളും ഒക്കെ ഇപ്പോളും ആ കൊച്ചിനെ വായി നോക്കുന്നുണ്ട്... അത് ആർക്കും പിടികൊടുക്കുന്നില്ല.. പിന്നെ ഇപ്പോൾ നേരുത്താതെ പോലെ അല്ല മുരടൻ ഒന്നുമല്ല കേട്ടോ നല്ലതുപോലെ സംസാരിക്കും ഒരു പാവം
💬 Comments
View all comments