Chapter Title : ഓളങ്ങളിൽ അലതല്ലി [William Dickens]
സമയം പോകുന്നു വേഗം ഒരുങ്ങി വാ എന്നിച്ചിരി ഗൗരവത്തിൽ ആണ് പറഞ്ഞത്.. ഞാൻ വേഗം തന്നെ പോയി ഒരുങ്ങി വന്നു..
സാരിയിൽ എന്നെ കണ്ട ഉടനെ തന്നെ ജോ ഒന്നു അടിമുടി നോക്കി സൂപ്പർ എന്ന് പറഞ്ഞു... എന്നിട്ട് ഷിർട്ടിന്റെ പോക്കറ്റിൽ നിന്നു വേറൊരു പൊതി എടുത്തു അവന്റെ കയ്യിൽ വെച്ചു
ജോ : ഡോ ഇതാണ് എന്റെ ഉറപ്പ്.. ഞാൻ ഒരിക്കലും തന്നെ വിട്ട് പോകില്ല എന്നുള്ള എന്റെ ഉറപ്പ്
ഞാൻ : എന്താ ഇത്
ജോ : ഞാൻ തന്റെ അഭിപ്രായം പോലും ചോദിക്കാതെ ഒരു തീരുമാനം എടുത്തു... എനിക്കിത് ശെരിയായിട്ട് തോന്നി അതുകൊണ്ട് യാൾക്കും അത് ok ആയിരിക്കും എന്നാണ് എന്റെ വിശ്വാസം
ഞാൻ : എന്താണെന്ന് പറ
ജോ : ഞാൻ യാളെ എന്റെ ഭാര്യ ആക്കാൻ പോവുക ആണ്
ഞാൻ : ( ചിരിച്ചു കൊണ്ട് ) എന്തോന്ന്.. രാവിലെ അടിച്ച കെട്ട് വിട്ടില്ലേ കൊച്ചേ
ജോ ആ പൊതി തുറന്നു അതിൽ ഒരു ബോക്സ്.. ഏതോ ജ്വല്ലറിയുടെ ഒരു ബോക്സ് അതും തുറന്നപ്പോൾ അതിൽ ഒരു താലിയും ചരടും... ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ വെറും താലി മാത്രമല്ല അത് എവിടെയോ കൊണ്ട് പൂജിച്ചിട്ടുണ്ട്.. അമ്പലത്തിലെ പൂജയുടെ പൂവും കുകുമവും അതിൽ കണ്ടു..
ഞാൻ : എന്താ ജോ ഇത് താൻ ഇതെന്തൊക്കെയാ കാണിക്കുന്നത്
ജോ : എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടം ആണ്.. അതുകൊണ്ടാണ്.. മനസ്സുകൊണ്ട് ഞാൻ നേരുത്തേ യാളെ എന്റെ ഭാര്യ ആക്യത് ആണ്.. ഇപ്പോൾ ഇങ്ങനെ
💬 Comments
View all comments