Chapter Title : ഒളി താവളം [അമവാസി]
കണ്ടതും ഒന്നും മിണ്ടാതെ പോവാൻ നോക്കി... അപ്പോൾ
താഷി : എന്താ മോനെ ഇത്രയും തിരക്ക്.. ഇന്ന് തന്നെ മൊത്തം പഠിച്ചു nale എക്സാം എഴുതി മറ്റന്നാൾ ജോലിക്ക് ഒന്നും കേറാൻ പോകുന്നില്ലല്ലോ... ഒന്ന് നിക്ക് ചേച്ചി ചോയിക്കട്ടെ...
അതിനു കൂട്ടക്കാതെ അവൻ പിന്നെയും പോവാൻ നോക്കി...
അപ്പൊ അലക്സ്
അലക്സ് ആളൊരു ഒറ്റ ബുദ്ധി ആണ്
അലക്സ് : ഡാ എന്താടാ നിനക്ക് ഇത്രയും ഒരു ഗൗരവം...
അതിനും അവൻ ഒന്നും റിയാക്റ്റ് ചെയ്തില്ല
താഷി : ഇവൻ എന്താ ഊമ വല്ലതും ആന്നോ... എന്തേലും ഒന്ന് മിണ്ടേണ്ട..
അപ്പോ ആ പയ്യൻ
അവരോടായി പതിഞ്ഞ സ്വരത്തിൽ..
പയ്യൻ : ഞാൻ ആരാന്നു വെച്ചിട്ടടി നീ ഒക്കെ ഈ സിനിയാർ കളിക്കുന്നെ... വയറു നിറച്ചു അടി വാങ്ങി കിട്ടേണ്ടെഗിൽ വിട്ടോ വിട്ടോ....
അപ്പൊ ഇരുന്ന അടുത്ത് നിന്നും കിരൺ ചാടി ഇറങ്ങി...
കിരൺ : ആഹാ ഇവൻ കൊള്ളാലോ... ഇവനെ പുതിയ മുഖം സിനിമയിലെ പ്രീതി രാജ് കളിക്കാൻ വന്നതാ... ഇവനെ കൊണ്ട് നമുക്ക് തപല കൊട്ടിച്ചാലോ
താഷി : അയിന് ഇവിടെ ഒരു തപല പോയിട്ട് ഒരു തവള വരെ ഇല്ല....
ഇത് കേട്ടു അവർ എല്ലാരും ചിരിച്ചു....
അലക്സ് : എന്തിനാ തപല.. ദ എന്റെ ബൈക്കിന്റെ പെട്രോൾ ടാങ്ക് അല്ലെ ഇരിക്കുന്നെ ഇതിൽ കൊട്ടി പഠിക്കട്ടെ ഇവൻ ആദ്യം എന്നിട്ട് നമുക്ക് ഇവന് തപല ആന്നോ ചെണ്ട ആന്നോ വേണ്ടത് എന്ന് നോക്കി കൊടുക്കാം...
പയ്യൻ : വെറുതെ ഒരു സീൻ ആക്കാൻ നിക്കണ്ട ഞാൻ ആയിട്ട് ഒന്നിനും വന്നിട്ടില്ല... വള്ളി പിടിച്ചു നിങ്ങൾ ഓരോരുത്തരും സ്വയം ചെണ്ട ആവാൻ നോക്കണ്ട
കിരൺ : ദ ഇതാണ്..... ചെക്കൻ സമ്മതിക്കില്ല... നീ ആ ബാഗു അങ്ങ് ഊരിയെ...
പയ്യൻ : ഇല്ല... എന്ത് ചെയ്യും
അപ്പൊ അലക്സ്‌സും കിരണും കൂടെ അത് പിടിച്ചു വാങ്ങാൻ നോക്കി
പയ്യൻ : ഹേയ് വേണ്ട വിടടെടാ... ഹേയ്...
താഷി : ഹ വേണ്ടെടാ വിട്ടേക്ക് അവൻ
💬 Comments
View all comments