Chapter Title : ഒളിച്ചുകളി [Achillies]
അഭിജിത്തിന് തന്റെ അച്ഛൻ, ഭർത്താവ് മരിച്ച ശ്രീവിദ്യയെയും അച്ഛനില്ലാത്ത മോളേയും കൊണ്ടു വന്നതിൽ സന്തോഷം മാത്രേ ഉണ്ടായിരുന്നുള്ളൂ, ഒച്ചയില്ലാത്ത വീടും, സ്വന്തം പറയാൻ തന്നെ കണ്ണിന് കാണാത്ത അച്ഛനിൽ നിന്നും ഒരമ്മയെയും, കൗമാരം കത്തിയ ഒരനിയത്തിയെയും ചുളുവിൽ കിട്ടിയതിൽ അവൻ സന്തോഷിച്ചു, ശ്രീവിദ്യയോട് അത്ര പെട്ടെന്ന് അടുത്തില്ലെങ്കിലും മൃദുലയെ അവന് വളരെ വേഗം ജീവനായി, അവൾ പറയുന്നതെന്തും ഒരു രാത്രി ഇരുട്ടി വെളുക്കും മുന്നേ അവൻ അവളുടെ കയ്യിലെത്തിക്കും.
തള്ളയെം മോളേം കൊണ്ട് വന്നു ശ്രീവിദ്യയെ തികച്ചും ഒരുകൊല്ലം പണിയെടുക്കാൻ ശേഖരന് ഒത്തില്ല, അത്തിക്കാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്നു പറയുമ്പോലെ, രാത്രിയിലെ ശ്രീവിദ്യയുടെ കൂടെ സമരം കഴിഞ്ഞു പറമ്പിൽ മുള്ളാൻ ഇരുന്ന ശേഖരനെ തലയ്ക്ക് മുള്ളിയ ദേഷ്യത്തിന്, ചുരുണ്ടു കിടന്ന അണലി ഒന്നു സ്നേഹിച്ചു വിട്ടു, എന്നാൽ വിഷം കേറും മുന്നേ, അണലി കടിച്ച ഞെട്ടലിൽ പേടിച്ചു ഞെട്ടി ഹൃദയാഖാതം വന്നു അണലിയെ ചമ്മിച്ചു ശേഖരൻ മരിച്ചു കൊടുത്തു.
തന്ത ചത്താൽ പിറ്റേന്ന് രണ്ടാനമ്മയേം പിള്ളേരേം തല്ലി പുറത്താക്കുന്ന മക്കളിൽ നിന്ന് വ്യത്യസ്തനായി, അഭിജിത്ത് വീടിന്റെ നേതൃസ്ഥാനം ശ്രീവിദ്യയ്ക്ക് വെച്ചു കൊടുത്തു, തമ്മിലുള്ള മതിൽ ഇടിഞ്ഞില്ലെങ്കിലും, അനിയത്തിയെ എന്തു വില കൊടുത്തും പഠിപ്പിക്കണം എന്ന ചിന്ത, അവനെ തൂമ്പയുമെടുത്തു പറമ്പിലേക്കിറക്കി,
മണ്ണ് കൊടുത്ത ചക്കയും കാപ്പിയും കുരുമുളകും ഏലവും എല്ലാം, വീടിനെ പിടിച്ചു നിർത്തി, സ്വന്തം പറമ്പിലെ പണി പോരാതെ വിളിക്കുന്ന ആളോളുടെ പറമ്പിലും പേശി മുറുക്കി വിയർത്തു തന്റെ ചെറിയമ്മയ്ക്കും അനിയത്തിക്കും ഉണ്ണാനും ഉടുക്കാനുമുള്ളതവൻ വീട്ടിലെത്തിക്കും നായകൻ അഭിജിത് ആണെങ്കിലും നമ്മൾ ഫോളോ ചെയ്യുന്നത്
💬 Comments
View all comments