0%

Chapter Title : ഒളിച്ചുകളി [Achillies]

Author : Achillies Read All Parts 21.2K

മൃദുലയെയാണ്, അവൾ കാണുന്നതും അവൾ അറിയുന്നതുമാണ് കഥ.

ഓരോ ദിവസവും മൃദുലയ്ക്ക് വീട്ടിൽ നരകമാണ്, നരകത്തിലെ ചെകുത്താൻ അമ്മയും, എന്തെങ്കിലും കാര്യം പറഞ്ഞു അമ്മ തല്ലാത്ത ദിവസം മൃദുലയ്ക്ക് ഉണ്ടായിട്ടില്ല, ഒറിജിനൽ തന്ത അമ്മയെ എന്നും തല്ലുമായിരുന്നു, പിന്നീട് വന്ന ശേഖരനും രാത്രി എന്നും അമ്മയെ തല്ലുന്നതാണെന്നാണ് മൃദുല കരുതിയിരുന്നത്, ചരിയിട്ട വാതിലിലൂടെ ഒരിക്കൽ അവരുടെ തല്ല് നേരിൽ കണ്ടപ്പോഴാണ് ഒറിജിനൽ അച്ഛന്റെ തല്ലും ശേഖരന്റെ തല്ലും രണ്ടാണെന്നു മൃദുലയ്ക്ക് മനസിലായത്, ശേഖരൻ മരിച്ചതിൽ പിന്നെയാണ് അമ്മ തന്നെ തല്ലാൻ തുടങ്ങിയത്, ഏട്ടൻ വരുന്നത് വരെ വീട് ഒരു ദുർഗുണ പരിഹാര പാഠശാലയാണ്, ഏട്ടൻ ഇടയ്ക്ക് കാണുമെങ്കിലും വിഷമം ഉണ്ടെങ്കിൽ പോലും തന്റെയും അമ്മയുടെയും ഇടയിൽ ഇതുവരെ കയറിയിട്ടില്ല എന്നോർക്കുമ്പോൾ മൃദുലയ്ക്ക് സങ്കടം വരും.

കെട്ടിലിരുന്നു കമ്മ്യൂണിസ്റ്റ് പച്ച തിരുമ്മി മുറിവിലിറ്റിച്ചു മൃദുല ഓരോ വിചാരങ്ങളിൽ മുഴുകി,

“ഡി….മൃദുലെ…..എവിടെപ്പോയി കിടക്കുവ ഈ നശൂലം…”

ശ്രീവിദ്യയുടെ അലർച്ച കേട്ടതും ഞെട്ടി പിടഞ്ഞവൾ എഴുന്നേറ്റു.

“ഇവിടുണ്ടമ്മാ….”

പാവാട താഴ്ത്തി ഓടുമ്പോൾ ഇനിയും തല്ലു കിട്ടുമോ എന്ന പേടി ആയിരുന്നു അവൾക്ക് മനസിൽ.

വൈകിട്ട് അഭി വന്നു, വീട് എല്ലാ വീട് പോലെ സാധാരണ നിലയിലായി, റേഡിയോയിൽ പാട്ടുകൾ ഒഴുകി, അഭി കൊണ്ടു വന്ന പരിപ്പുവടയും ബോണ്ടയും ഇന്നത്തെ തല്ലിന് കിട്ടിയ പ്രോത്സാഹന സമ്മാനമായി കണ്ടു മൃദുല വെട്ടിവിഴുങ്ങി,

കുളിച്ചു കയറി വന്ന ഏട്ടനെ തനിച്ചു കിട്ടിയ നേരം അവൾ കൈ വലിച്ചു അമ്മയുടെ കണ്‌വെട്ടത്തു നിന്നു മാറ്റി.

“ഞാൻ എങ്ങോട്ടേലും ഇറങ്ങി പോവും കേട്ടോടാ ചേട്ടാ….എനിക്ക് മതിയായി ഇവിടെ കിടന്നു

💬 Comments

View all comments