Chapter Title : ഒളിച്ചുകളി [Achillies]
പിന്നെ അധികമൊന്നും സംസാരിച്ചില്ല, ഏട്ടന്റെ മുഖം 'അമ്മ വരുമ്പോഴെല്ലാം താണിരിക്കുന്നതും രണ്ടു പേരും മുഖം കൊടുക്കാതെ നിൽക്കുന്നതുമെല്ലാം മൃദുല കാണാത്ത ഭാവം നടിച്ചു.
രാത്രി ശ്രീവിദ്യ ഉറക്കമില്ലാതെ ഉരുണ്ടും തിരിഞ്ഞും കിടക്കുന്നത് മൃദുല അറിയുന്നുണ്ടായിരുന്നു, പക്ഷെ ഒന്നും ചോദിക്കാൻ അവളുടെ മനസ്സനുവദിച്ചില്ല.
എപ്പോഴോ ഉറങ്ങിയ മൃദുല പിറ്റേന്ന് ഉണർന്നതും വൈകിയായിരുന്നു.
എഴുന്നേറ്റു നേരെ അടുക്കളയിൽ എത്തിയ മൃദുല ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്ന അമ്മയെ കണ്ടു ചിരിച്ചു.
“ആ….എണീറ്റോ…ചായ എടുത്തു വെച്ചിട്ടുണ്ട് എടുത്തു കുടിക്ക്…”
ചിരിയോടെ അവളെ നോക്കി പറഞ്ഞ ശ്രീവിദ്യ കല്ലിൽ മൊരിഞ്ഞ ദോശ മറിച്ചിട്ടു,
മൃദുല ഒരു ഗ്ലാസ്സിൽ തനിക്കും മറ്റൊരു ഗ്ലാസ്സെടുത്തു ഏട്ടനും ചായ എടുക്കുമ്പോൾ 'അമ്മ എന്തോ പറയാൻ വരുന്നതും പിന്നീട് മടിച്ചു തിരിയുന്നതും അവൾ കണ്ടെങ്കിലും ശ്രെദ്ധിക്കാതെ പതിവുപോലെ ഏട്ടനും തനിക്കുമുള്ള ചായയുമായി കോലായിലേക്ക് ചെല്ലുമ്പോൾ അവളെ നോക്കി ചിരിയോടെ ചായ ഊതി കുടിക്കുന്ന ഏട്ടനെ കണ്ടു അവൾ അമ്പരന്നു.
“ഏട്ടൻ ചായ എടുത്തു കുടിച്ചോ…എന്തു പറ്റി സാധാരണ ഞാൻ എടുത്തു തരാതെ കുടിക്കാത്ത ആളാണല്ലോ…”
അവളുടെ ചോദ്യത്തിൽ ആദ്യം ഒന്നു ചമ്മിയെങ്കിലും, നില വീണ്ടെടുത്തു മടിച്ചു മടിച്ചു അവൻ ഉത്തരം പറഞ്ഞു.
“അത്…രാവിലെ എന്നെ കണ്ടപ്പോൾ ചെറിയമ്മ തന്നതാ…”
അതോടെ മൃദുലയുടെ കണ്ണുകൾ വിടർന്നു.
“നേരെ ചൊവ്വേ ഒന്നു മിണ്ടകൂടിയില്ലാത്ത നിങ്ങൾക്ക് എന്തു പറ്റി,....ഏട്ടന് ചായ എടുത്തു തന്നിരിക്കുന്നു, ഇവിടെ കാക്ക വല്ലോം മലർന്നു പറക്കുന്നുണ്ടോ…”
“പോടി…പോടി….എല്ലാക്കാലവും എല്ലാരും ഒരുപോലാണോ…”
അവളുടെ വായടപ്പിക്കാൻ എന്തോ പറഞ്ഞ അഭി പിന്നെ മുഖം കൊടുക്കാതെ ചുമ്മ ബ്രഷും എടുത്തു പറമ്പിലേക്ക് നടന്നു.
മൃദുല
💬 Comments
View all comments