0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 973

ഒളിച്ചോട്ടം 3 ? Olichottam Part 3 |  Author-KAVIN P.S | Previous Part


ഈ ഭാഗം നിങ്ങളിലേയ്ക്കെത്തിക്കാൻ വൈകിയതിന് ആദ്യമേ ക്ഷമ ചോദിക്കുന്നു. ജോലി തിരക്കുകൾ കാരണമാണ് ഈ ഭാഗത്തിന്റെ എഴുത്ത് സ്വല്പ്പം വൈകിയത്. കഴിഞ്ഞ ഭാഗം വായിച്ച് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പങ്ക് വെച്ച എല്ലാ വായനക്കാരോടും സ്നേഹത്തിന്റെ ഭാഷയിൽ ഞാൻ നന്ദി അറിയിക്കുന്നു. ഈ ഭാഗം എനിക്ക് വേണ്ടി എഡിറ്റിംഗ് നടത്തി തന്ന ഫേസ്ബുക്ക് കൂട്ടുകാരൻ ആദിത്യൻ ആദിയോടും ഞാൻ നന്ദി അറിയിക്കുന്നു.

രാവിലെ ദു:സ്വപ്നം കണ്ട് ചാടി എഴുന്നേറ്റ് ഉറക്കം പോയ ഞാൻ പിന്നെ റൂമിലെ സോഫയിൽ പോയി കിടന്നപ്പോൾ എന്നെ ബെഡിൽ കാണാതെ പെണ്ണ് വിളിച്ചുണർത്തിയപ്പോഴൊക്കെ എന്റെ ഉറക്കം പിന്നേം പോയി കൊണ്ടിരുന്നു. ഇതിനിടയ്ക്ക് രാവിലെ നിയാസ് ഫോണിൽ വിളിച്ചു എത്തിയ കാര്യം വിളിച്ച് പറഞ്ഞില്ലാന്ന് പരിഭവം പറഞ്ഞ അവനോടും കുറേ സമയം ഫോണിൽ സംസാരിച്ചു.

ഇനി എന്ത് വന്നാലും പരമാവധി ഉറങ്ങി ക്ഷീണം തീർത്തിട്ടേ എഴുന്നേൽക്കൂന്നുള്ള വാശിയിൽ അനു കുട്ടിയെ കെട്ടിപിടിച്ച് പുതച്ച് നന്നായി ഉറങ്ങി കൊണ്ടിരുന്ന ഞാൻ ടിംഗ് ... ടോംഗ് …. എന്നുള്ള കേട്ടേജിന്റെ കോളിംഗ് ബെൽ ശബ്ദം കേട്ട് ഞാനും അനുവും ഞെട്ടി കണ്ണുകൾ തുറന്നു..

അനു എഴുന്നേറ്റിരുന്ന് മുടി കെട്ടിയൊതുക്കിയിട്ട് കട്ടിലിന്റെ ക്രാസിയിൽ തലയണ എടുത്ത് വെച്ച് ചാരി ഇരുന്നു കൊണ്ട് എന്നെ വിളിച്ചിട്ട്: "ആദി അതാരാന്ന് നോക്കിയെ " പെണ്ണ് എന്നെ കുലുക്കി വിളിച്ചു.

വീണ്ടും ഉറക്കം പോയതിലുള്ള ദേഷ്യത്തിൽ "ആരാന്ന് " കട്ടിലിൽ ഇരുന്ന് വിളിച്ച് ചോദിച്ച് കൊണ്ട് ഞാൻ

💬 Comments

View all comments