0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 792

നടക്കുന്നതിനിടെ പെണ്ണ് എന്റെ വലത്തെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു.
"എന്നാൽ വൈകീട്ട് പോയാലോ നമ്മുക്ക് ഫോൺ വാങ്ങാൻ?
പിന്നെ എവിടേലും ഒന്ന് കറങ്ങാനും പോയാലോ ആദി?"

" അലേല്ലും വൈകീട്ട് നിന്നേം കൊണ്ട് ഫോൺ വാങ്ങാൻ പോകാൻ ഇരുന്നതാ ഞാൻ, കറങ്ങാൻ പോയാൽ അത് നിനക്ക് എന്തേലും പ്രശ്നമാകുമോ മോളെ?"
ഞാൻ അനുവിനോട് ചോദിച്ചു.

"ഇപ്പോ വല്യ കുഴപ്പൂല ആദി നീ കൊണ്ടു തന്ന ഗുളിക കഴിച്ചതിൽ പിന്നെ നല്ല കുറവുണ്ട്. പെണ്ണ് ചിരിച്ചു കൊണ്ട് പറഞ്ഞു.

അങ്ങനെ സംസാരിച്ച് നടന്ന് ഞങ്ങൾ കേട്ടെജിലെത്തി റൂമിലെ ക്ലോക്കിലേയ്ക്ക് നോക്കിയപ്പോൾ സമയം 4.30 ആയിട്ടുണ്ട്. കുറച്ച് നേരം കഴിഞ്ഞിട്ട് അനൂന് ഫോൺ വാങ്ങാനും പിന്നെ എവിടേലും ഒന്നു കറങ്ങാനും പോകാമെന്ന് തീരുമാനിച്ച ഞങ്ങൾ ബെഡ് റൂമിലെത്തിയ പാടേ ചുമരിൽ ഘടിപ്പിച്ച വലിയ എൽ.ഇഡി ടീവി ഓൺ ചെയ്ത് ബെഡിൽ കയറി ഞങ്ങൾ രണ്ടാളും ഇരുന്നു. റിമോർട്ട് എന്റെ കൈയ്യിലായിരുന്നത് കൊണ്ട്
കുറച്ച് നേരം വാർത്താ കാണാമെന്ന് വിചാരിച്ച് വാർത്താ ചാനൽ വച്ച് കാണാൻ ഇരുന്ന ഉടനെ അനു എന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിച്ചിട്ട് എതോ ഹിന്ദി ചാനൽ വച്ചു അതിൽ അപ്പോ എതോ കണ്ണീർ സീരിയലാണ് ഓടി കൊണ്ടിരുന്നത്.

"എടീ അനു നീ എന്ത് പണിയാ കാണിച്ചേ ഞാൻ കുറച്ച് നേരം വാർത്ത കാണാൻ ഇരുന്നതല്ലേ?"
ഞാൻ പെണ്ണിന്റെ കൈയ്യിൽ നിന്ന് റിമോർട്ട് തട്ടി പറിക്കാൻ നോക്കുന്നതിനിടെ പറഞ്ഞു.

" വാർത്തയൊക്കെ പിന്നെ ആയാലും കാണാലോ കുട്ടാ, വാ കുറച്ച് നേരം നമ്മുക്ക് ഈ സീരിയൽ കാണാന്നേ" പെണ്ണ് കൊഞ്ചി പറഞ്ഞു കൊണ്ട് റിമോട്ട് ഇടത്തെ കൈയ്യിലേക്ക് മാറ്റി പിടിച്ചിട്ട് എന്റെ അടുത്തേയ്ക്ക് ചേർന്നിരുന്നു.

സിരീയൽ കാണുന്നത് എനിക്ക് ഒട്ടുമിഷ്ടമില്ലാത്ത കാര്യമായിരിന്നുട്ടു കൂടി കുറച്ചു നേരം കഴിഞ്ഞാൽ അനൂനെയും

💬 Comments

View all comments