0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 790

നിൽക്കുന്നതാണ്. മുഖം ഇപ്പോഴും പിണക്കത്താൽ വീർപ്പിച്ചു തന്നെയാണ് നിൽപ്പ്.

ഞാൻ പെണ്ണിന്റെ അടുത്ത് ചെന്ന് ഒട്ടി നിന്നിട്ട് പറഞ്ഞു. "നല്ല രസമുണ്ടല്ലേ ഈ വ്യൂ കാണാൻ".

ഞാൻ അവളെ ഒട്ടി നിന്നത് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ അടുത്ത് നിന്ന് നീങ്ങി നിന്നിട്ട് ഞാൻ പറഞ്ഞത് കേൾക്കാത്ത പോലെ നിന്നു.
ഇനിയും പെണ്ണിനെ ദേഷ്യം പിടിപ്പിച്ചാൽ ശരിയാകില്ലെന്ന് മനസ്സിലാക്കിയ ഞാൻ അനൂന്റെ പിറകിൽ ചെന്ന് കക്ഷിയെ വട്ടം കെട്ടി പിടിച്ചു. എന്റെ കെട്ടി പിടുത്തം ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ കൈയ് പിടിയിൽ നിന്ന് പുറത്ത് കടക്കാൻ വേണ്ടി കിടന്ന് കുതറിയിട്ട്
"വിട് എന്നെ കെട്ടിപിടിക്കണ്ടാന്ന്" പറഞ്ഞ് കൊണ്ടിരുന്നു. ഞാൻ ചുറ്റും ആരെങ്കിലും ഉണ്ടോന്ന് ഒന്ന് കണ്ണോടിച്ച ശേഷം പെണ്ണിന്റെ മുഖം പതിയെ ഒന്ന് ചെരിച്ച് പിടിച്ചിട്ട് വലത്തെ കവിളിൽ ഒരുമ്മ കൊടുത്തു.
അതോടെ പെട്ടെന്ന് ഞാൻ ഉമ്മ വെച്ച ഷോക്കിൽ പെണ്ണ് ഞെട്ടി കൊണ്ട് എന്റെ നേരെ തിരിഞ്ഞു നിന്നിട്ട് എന്റെ കണ്ണിലേക്ക് നോക്കി.
അതോടെ ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനെ ഒന്നിറുക്കിയിട്ട് പറഞ്ഞു.
"എന്റെ അനു കുട്ടി നിനക്ക് വാങ്ങി തന്നില്ലെങ്കിൽ പിന്നെ ഞാൻ ആർക്കാ വാങ്ങുക ഫോൺ? ഞാൻ ചുമ്മാ നിന്നെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതല്ലെ"

ഞാൻ പെണ്ണിനെ ദേഷ്യം പിടിപ്പിക്കാനായിട്ട് പറഞ്ഞതാണെന്ന് മനസ്സിലായതോടെ അനു എന്റെ കൈയ്യിൽ പതിയെ നുള്ളിയിട്ട് എന്റെ കെട്ടിപിടുത്തത്തിൽ നിന്ന് കുതറി മാറിയിട്ട് പറഞ്ഞു.
" ഫോൺ വാങ്ങി തരുമെന്നൊക്കെ എനിക്കറിയായിരുന്നു ഞാൻ ചുമ്മാ ആക്ട് ചെയ്തതാ നിന്നെ കാണിക്കാൻ വേണ്ടിയിട്ട്"
പെണ്ണ് അൽപ്പം ഗമയിൽ പറഞ്ഞു.

"ഉവ്വ …. ഞാൻ കണ്ടായിരുന്നു മുഖം വീർപ്പിച്ച് റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുന്നത് അത് കണ്ടിട്ടല്ലേ ഞാൻ ഓടി പുറകെ വന്നത് ചുമ്മാ തള്ളല്ലേ പെണ്ണെ" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

റെസ്ടോറന്റിൽ നിന്ന് കോട്ടെജിലേയ്ക്ക് തിരിച്ചു

💬 Comments

View all comments