0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 787

പോയി ഇരുന്നത്. വെയിറ്റർ വന്ന് എന്താണ് വേണ്ടതെന്ന് ചോദിച്ചപ്പോൾ മീൽസ് ഉണ്ടാകില്ലേന്ന് ചോദിച്ചപ്പോൾ മീൽസ് തീർന്നു പോയെന്ന് അയാൾ പറഞ്ഞു. പിന്നെ എന്താ ഉള്ളതെന്ന് ചോദിച്ചപ്പോൾ ഫ്രൈഡ് റൈസ് ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ ഫ്രൈഡ് റൈസ് മതിയെന്ന് വെയിറ്ററോട് പറഞ്ഞു കൊണ്ട് ഞങ്ങൾ അതിനായി കാത്തിരുന്നു.

"ആദി, ഇന്നെനിക്ക് ഫോൺ വാങ്ങി തരാമോ" …. പെണ്ണ് കൊഞ്ചി കൊണ്ട് എന്റെ ദേഹത്ത് മുട്ടിയുരുമി ഇരുന്നു.

പെണ്ണിനെ വെറുതെ ദേഷ്യം പിടിപ്പിക്കാനായിട്ട് ഞാൻ പറഞ്ഞു.
"നിനക്കെന്തിനാ അനു കുട്ടി ഫോൺ?
നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ" ഞാൻ ഉള്ളിൽ ചിരിച്ചു കൊണ്ട് മുഖത്ത് ഗൗരവം വരുത്തി കൊണ്ട് പറഞ്ഞു.

"എന്തിനാ ആദി ….. എനിയ്ക്ക് ഇനി വർക്ക് ചെയ്ത് തുടങ്ങിയാൽ ഫോൺ ഇല്ലാതെ പറ്റില്ലാ അത് കൊണ്ടല്ലെ.
'കുട്ടാ' ഞാൻ വാങ്ങി തരാൻ പറയുന്നെ. അല്ലേൽ ആദി കുട്ടന്റെ ഇപ്പോഴത്തെ ഫോൺ എനിയ്ക്ക് താ മോൻ പുതിയ ഫോൺ വാങ്ങിച്ചോ "

പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാൻ വേണ്ടിയിട്ട് ഞാൻ പറഞ്ഞു.
"ഏയ് എന്റെ ഫോൺ ഒന്നും നിനക്ക് തരാൻ പറ്റൂല്ല, നീ ആവശ്യമുള്ളപ്പോഴൊക്കെ എന്റെ ഫോൺ എടുത്തോ"

അതോടെ അനു മുഖം വീർപ്പിച്ചു കൊണ്ട് ഇരുന്നിരുന്ന കസേര എന്റെ അടുത്ത് നിന്ന് നീക്കിയിട്ട് കൊണ്ട് മുഖം വെട്ടിച്ച് ഇരുപ്പായി.

ഞാൻ പറഞ്ഞത് കേട്ടത് മുതൽ പിന്നെ പെണ്ണ് ഒന്നും മിണ്ടിയിട്ടില്ല പിണങ്ങി മുഖം വീർപ്പിച് അതേ ഇരുപ്പാണ്. ഇതിനിടയിൽ ഞങ്ങൾ കഴിക്കനായി ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് കൊണ്ട് വന്ന് ടേബിളിൽ വച്ചു. വിശപ്പ് നല്ല വണ്ണം ഉണ്ടായത് കൊണ്ട് രണ്ടാളും അത് നന്നായി കഴിച്ചു. ഞാൻ ബിൽ പേ ചെയ്യാൻ നിന്ന സമയത്ത് പെണ്ണ് റെസ്റ്റോറന്റിന്റ പുറത്തിറങ്ങി.

ഞാൻ കാണുന്നത് പെണ്ണ് ദൂരെ കാണുന്ന വയലുകളുടെയും മലകളുടെയുമൊക്കെ കാഴ്ച നോക്കി

💬 Comments

View all comments