0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 1.5K

അല്ലേ ഡി കള്ളീ? " ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.

"അതെന്നുമല്ല, ഈ സമയത്ത് പെൺപിള്ളേർക്ക് ശരീരത്തിനും മനസ്സിനും ഒരു സുഖോണ്ടാവില്ല അത് ആദി കുട്ടന് പതിയെ എല്ലാം മനസ്സിലാവും" പെണ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

"കുറച്ചൊക്കെ എനിക്കറിയാം മുത്തെ, ഇനി അതൊക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം" ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്.

ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു "വേഗം വരണെ ആദീ" ….

ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ്

💬 Comments

View all comments