0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 781

അവരോട് പറഞ്ഞു. അങ്ങനെ മെഡിക്കൽ ഷോപ്പിൽ നിന്ന് പറഞ്ഞ സാധനങ്ങൾ വാങ്ങി ബിൽ പേ ചെയ്തിട്ട് ഞാൻ കാർ പാർക്ക് ചെയ്ത പേ ആൻഡ് പാർക്ക് ലക്ഷ്യമാക്കി നടന്നു. നടക്കുന്ന വഴിയിൽ 'മൈജിയുടെ' ഒരു വലിയ ഷോറും കണ്ടപ്പോഴാണ് അനു മൊബൈൽ വാങ്ങണമെന്ന് പറഞ്ഞ കാര്യം ഓർത്തത്. പിന്നെയാണ് അതിനുള്ള പൈസ എടുത്തില്ലാന്നുള്ള കാര്യം ഓർമ്മ വന്നത്. എന്തായാലും വൈകീട്ട് അനൂനെയും കൂട്ടി ഒന്ന് കറങ്ങാൻ ഇറങ്ങാം അപ്പോൾ വന്ന് വാങ്ങാലോന്ന് മനസ്സിൽ വിചാരിച്ച് ഞാൻ പേ ആൻഡ് പാർക്കിലേയ്ക്ക് നടന്നു.

പേ ആൻഡ് പാർക്കിങ്ങിൽ നിന്ന് കാറുമെടുത്ത് റിസോർട്ടിലേയ്ക്ക് തിരിച്ച ഞാൻ ഒരു പത്തിരുപത്തഞ്ച് മിനിറ്റിൽ അവിടെ തിരിച്ചെത്തി.

കാർ പാർക്കിംഗിൽ ഇട്ട ശേഷം വാങ്ങിയ സാധനങ്ങളുമായി കോട്ടെജ് ലക്ഷ്യമാക്കി നടന്നു. റിസപ്ഷനിന്റെ മുൻപിൽ എത്തിയപ്പോൾ അവിടെ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു.
പുള്ളി എന്നെ കണ്ടപാടെ ചിരിച്ച് കൊണ്ട് അടുത്തേയ്ക്ക് വന്നിട്ട്
"ഹായ് ആദിത്യൻ ഞാൻ കുറച്ച് മുൻപ് കോട്ടെജിൽ ചെന്നിരുന്നു അപ്പോ മിസിസ്സാണ് പറഞ്ഞത് താൻ ഒന്ന് പുറത്തേയ്ക്ക് പോയിരിക്കുകയാണെന്ന്".

"ഞാൻ കുറച്ചു സാധനങ്ങൾ വാങ്ങാനായി ഒന്ന് പുറത്ത് പോയതായിരുന്നു", ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

" ഞാൻ വന്നത് വില്ലയുടെ കാര്യം പറയാനായിരുന്നു. എവിടെയാ നോക്കുന്നത് മലപ്പുറത്ത് ആണോ കോഴിക്കോട് ആണോ?"
വിനോദ് ഗൗരവത്തിൽ ചോദിച്ചു.

" കോഴിക്കോട് മതി വിനോദേട്ടാ, അവിടത്തെ സൈബർ പാർക്കിലോട്ട് വൈഫിന് ട്രാൻസ്ഫർ കിട്ടും ഒരു മാസത്തിനുള്ളിൽ, അതുകൊണ്ട് കോഴിക്കോട് നോക്കാമെന്നാ ഞങ്ങൾ തീരുമാനിച്ചത്"

" ഓക്കെ ആദിത്യൻ എന്നാൽ ഞാൻ വർക്ക് കംപ്ലീറ്റ് ആയി കിടക്കുന്ന വില്ലകളുടെ പിക്ചേഴ്സ് അയച്ചു തരാം" വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
പോകുന്നതിനു മുൻപ് പരസ്പരം മൊബൈൽ നമ്പർ ഷെയർ ചെയ്തതിനു ശേഷം ആണ് ഞങ്ങൾ പിരിഞ്ഞത്.

കോട്ടെജിന്റെ ഡോർ ഓപ്പൺ ചെയ്ത് ബെഡ് റൂമിൽ എത്തിയപ്പോൾ

💬 Comments

View all comments