0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 779

കൈമർത്തിയതോടെ ഇൻഡിക്കേറ്റർ ഒന്ന് കണ്ണ് ചിമ്മി അടഞ്ഞു. കാറിൽ കയറിയ പാടെ ഞാൻ സീറ്റ് ബെൽറ്റ് വലിച്ച് ഇട്ട ശേഷം വണ്ടി സ്റ്റാർട്ട് ചെയ്ത് ടൗൺ ലക്ഷ്യമാക്കി നീങ്ങി. ഒരു ഇരുപത് മിനിറ്റിനുള്ളിൽ പാലക്കാട് ടൗണിൽ എത്തി അവിടെ കണ്ട ഒരു പേ ആൻഡ് പാർക്കിങ്ങിൽ കാർ പാർക്ക് ചെയ്ത് ഇറങ്ങിയ ഞാൻ മെഡിക്കൽ ഷോപ്പ് അന്വേഷിച്ച് നടപ്പായി. വഴിയിൽ കണ്ട ആളോട് ഇവിടെ അടുത്ത് എവിടെയെങ്കിലും മെഡിക്കൽ ഷോപ്പുണ്ടോന്ന് ചോദിച്ചപ്പോൾ റോഡിന്റെ എതിർവശത്തുള്ള ഷോപ്പിംഗ് കോംപ്ലക്സ് ചൂണ്ടിക്കാണിച്ചിട്ട് അതിൽ ഒരു നീതി മെഡിക്കൽ സ്റ്റോറുണ്ടെന്ന് അയാൾ പറഞ്ഞു. അയാൾക്ക് 'താങ്ക്സ് ' പറഞ്ഞ് ഞാൻ റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷോപ്പ് ലക്ഷ്യമാക്കി നടന്നു. മെഡിക്കൽ ഷോപ്പിൽ ഉച്ച സമയമായതിനാൽ തിരക്കുണ്ടായിരുന്നില്ല അവിടെ ആ സമയം ഒരു 35 വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന സാരി ഉടുത്ത ഒരു ലേഡീ സ്റ്റാഫ് ഒരാൾ മാത്രമാണ് ഉണ്ടായിരുന്നത്. പാഡ് എങ്ങനെ ചെന്ന് ചോദിക്കുമെന്ന ചമ്മലിൽ ഞാൻ മെഡിക്കൽ ഷോപ്പിന്റെ അകത്തേയ്ക്ക് കയറി. പിന്നെ അനൂന് ഇപ്പോ അത് അത്യാവശ്യമാണെന്ന കാര്യം ഓർത്തപ്പോൾ ഞാൻ എന്റെ ചമ്മലൊക്കെ മാറ്റി വച്ചിട്ട് ചോദിച്ചു.
"ചേച്ചി ഒരു സാനിറ്ററി പാഡ് വേണം"
"ഏത് സൈസ്സാണ് വേണ്ടതെന്ന് " അവർ ചോദിച്ചു.
ഇതിനെ കുറിച്ച് വല്യ പിടിയില്ലാത്തത് കൊണ്ട് ഞാൻ വലിയ പാക്ക് തന്നെ തരാൻ പറഞ്ഞു.

അങ്ങനെ അത് അവർ കടലാസിൽ പൊതിഞ്ഞു എന്റെ കൈയ്യിലേയ്ക്ക് തന്നപ്പോഴാണ് അനു പറഞ്ഞ ഗുളിക വാങ്ങണമെന്ന കാര്യം ഓർത്തത്. അതിന്റെ പേര് മറന്നു പോകുമെന്ന് ഉറപ്പുള്ളത് കൊണ്ട് ഞാൻ ഫോണിൽ അത് സേവ് ചെയ്ത് വച്ചിരുന്നു. ഞാൻ അത് ഓപ്പൺ ചെയ്ത് ആ പേര് പറഞ്ഞതോടെ അവർ അത് എത്ര വേണമെന്ന് ചോദിച്ചു. അതൊരു 20 എണ്ണം എടുത്തോളളാൻ ഞാൻ

💬 Comments

View all comments