0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 777

വാങ്ങാൻ വേണ്ടിയിട്ടാ അച്ഛൻ ആ ബ്ലാങ്ക് ചെക്ക് ഒപ്പിട്ട് വെച്ചത്. വീടിന് എത്രയാകുമെന്ന് വെച്ചാൽ എഴുതാലോ അപ്പോൾ. അങ്ങേരുടെ കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള കഴിവിനെ നമിക്കണം."
ഞാൻ അനുവിന്റെ കൈയ്യിൽ നിന്ന് ചെക്ക് വാങ്ങിച്ച് നോക്കിയിട്ട് അവളുടെ കൈയ്യിൽ തന്നെ തിരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു.

"ശരിയാ" ഞാൻ പറഞ്ഞതിനെ പെണ്ണ് പിന്താങ്ങി.

"അതേ അനു കുട്ടി നിനക്ക് മെഡിക്കൽ ഷോപ്പിൽ നിന്ന് ആ പറഞ്ഞ രണ്ട് സാധനങ്ങൾ വാങ്ങണ്ടെ?" ഞാൻ പെണ്ണിന്റെ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ട് ചോദിച്ചു.

"ആദി ചുമ്മാതിരി മോനെ എനിക്ക് വയ്യാത്തതാണ് ട്ടോ ….
പെണ്ണ് ഞാൻ കാലിന്റെ അടിയിൽ ഇക്കിളിയാക്കി കൊണ്ടിരിക്കുന്നതിന്റെ ഇടയിൽ ഒന്നിളകി കൊണ്ടാണത് പറഞ്ഞത്.

"ഓ...പിന്നെ നീ ഇപ്പോ അതൊരു അടവാക്കി മാറ്റിയിരിക്കുകയാ അല്ലേ ഡി കള്ളീ? " ഞാൻ ചിരിച്ചു കൊണ്ട് പെണ്ണിനോട് ചോദിച്ചു.

"അതെന്നുമല്ല, ഈ സമയത്ത് പെൺപിള്ളേർക്ക് ശരീരത്തിനും മനസ്സിനും ഒരു സുഖോണ്ടാവില്ല അത് ആദി കുട്ടന് പതിയെ എല്ലാം മനസ്സിലാവും" പെണ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

"കുറച്ചൊക്കെ എനിക്കറിയാം മുത്തെ, ഇനി അതൊക്കെ എന്നെ പറഞ്ഞ് മനസ്സിലാക്കി തരാൻ എനിക്കെന്റ പെണ്ണില്ലെ. എന്നാൽ ഞാൻ നീ പറഞ്ഞ ഐറ്റംസ് വാങ്ങി വരാം" ഞാൻ ബെഡിൽ മുട്ടു കുത്തി നിന്ന് പെണ്ണിന്റെ മൂക്കിൽ എന്റെ മൂക്ക് മുട്ടിച്ചു കൊണ്ടാണത് പറഞ്ഞത്.

ഞാൻ കട്ടിലിൽ നിന്നിറങ്ങി കോട്ടെജിന്റെ ഡോറിന്റ അടുത്തേയ്ക്ക് നീങ്ങവേ പെണ്ണ് പുറകിൽ നിന്ന് വിളിച്ചു പറഞ്ഞു "വേഗം വരണെ ആദീ" ….

ഞാൻ തിരിഞ്ഞു നിന്ന് അവൾക്കൊരു ചിരി സമ്മാനിച്ചിട്ട് കേട്ടെജിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി റിസോർട്ടിലെ പാർക്കിങ്ങ് ഏരിയയിലേയ്ക്ക് നടന്നു. അവിടെ നമ്മുടെ പോളോ കുട്ടൻ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ കിടപ്പുണ്ടായിരുന്നു. കൈയ്യിലെ കീ ലെസ്സ് റിമോർട്ടിലെ അൺ ലോക്ക് സ്വിച്ചിൽ

💬 Comments

View all comments