0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 774

പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ശരിക്കുമൊന്ന് തെളിഞ്ഞു. എന്റെ വലത്തെ കവിളിൽ ഒരുമ്മ തന്നിട്ട് പെണ്ണ് വീണ്ടും എന്റെ തോളിൽ ചാരിയിരുപ്പായി.

"അതേ ആദി നമ്മുക്ക് കുറച്ച് പൈസ കൃഷ്ണയോട് കടം വാങ്ങിയാലോ?
വീട് വാടകയ്ക്ക് എടുക്കുമ്പോൾ അഡ്വാൻസ് കൊടുക്കാനും പിന്നെ എനിയ്ക്ക് ഫോൺ വാങ്ങാനും പൈസ വേണ്ടെ ഞാൻ ചോദിക്കട്ടെ കുറച്ചു പൈസ അവളോട്? എനിക്ക് സാലറി കിട്ടി കഴിയുമ്പോൾ തിരിച്ചു കൊടുക്കാലോ"…. പെണ്ണ് എന്റെ തോളിൽ ചാരി ഇരുന്നു കൊണ്ടാണ് ഈ കാര്യം പറഞ്ഞത്.

അപ്പോഴാണ് അമ്മ അനുവിന്റെ കൈയ്യിൽ ഏൽപ്പിച്ച ഓഫീസ് ബാഗിന്റെ കാര്യമോർത്തത്. നേരത്തെ അത് എടുത്ത് നോക്കിയ കാര്യം അനുവിനോട് പറയാൻ മറന്നു പോയിരുന്നു.
'ഞാൻ ഒരു സാധനം കാണിച്ചു തരാമെന്ന് പറഞ്ഞിട്ട്' ബെഡിൽ നിന്നിറങ്ങി ഷെൽഫിൽ എടുത്ത് വെച്ച ബാഗ് കൊണ്ടു വന്ന് അനുവിന്റെ അടുത്ത് കൊണ്ടുവച്ചിട്ട് തുറന്ന് നോക്കാൻ പറഞ്ഞു. അപ്പോഴാണ് അവളും ആ ബാഗിന്റെ കാര്യമോർത്തത്. കക്ഷി ആദ്യം തുറന്നത് പൈസ വച്ച സ്പേസ് ആയിരുന്നു. അതിൽ പൈസ കണ്ട ഞെട്ടലിൽ പെണ്ണിന്റ മുഖത്ത് ചിരി വിടർന്നു.
"ഈ ബാഗിന്റ കാര്യം നമ്മൾ രണ്ടാളും മറന്നു പോയി അല്ലേ ആദി?
ഇനി ഇപ്പോ കൃഷ്ണേനോടൊന്നും ചോദിക്കണ്ടാലോ ഭാഗ്യം" ….
അനു ഒരു കെട്ട് നോട്ട് കൈയ്യിലെടുത്ത് കൊണ്ട് മറിച്ചു നോക്കുന്നതിനിടയിലായിരുന്നു ഇത് പറഞ്ഞത്.
" അപ്പോ ഈ ബ്ലാങ്ക് ചെക്ക് നീ കണ്ടില്ലേ അനു കുട്ടി?" പൈസ വച്ച ബാഗിന്റെ സ്പേയ്സിൽ നിന്ന് ചെക്ക് എടുത്ത് അവൾക്ക് നേരെ നീട്ടി കൊണ്ട് ഞാൻ ചോദിച്ചു..
" അയ്യോ ഇതെന്തിനാ അച്ഛൻ തുക എഴുതാതെ ഒപ്പിട്ട് മാത്രം വച്ചേക്കുന്നെ? പെണ്ണ് ചെക്ക് കയ്യിൽ പിടിച്ചിട്ട് ഒന്നും മനസ്സിലാകാതെ പോലെ പറഞ്ഞു.

"എന്റെ അനു കുട്ടി നിനക്ക് സംഗതി എന്താന്ന് മനസ്സിലായില്ലേ? നമ്മുക്ക് വീട്

💬 Comments

View all comments