0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 771

വലിച്ചിട്ട് പറയുകയാണ്
"ആദി എനിയ്ക്ക് ഫോണും ഒരു സിം കാർഡും എടുത്ത് തരണം വർക്ക് ചെയ്ത് തുടങ്ങുമ്പോൾ ഫോണില്ലാതെ പറ്റില്ല. പിന്നെ എനിയ്ക്ക് എന്റെ ആദി കുട്ടനേം വിളിക്കാനുള്ളതല്ലേ?

പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി, ചിരിച്ചു കൊണ്ട്
പെണ്ണിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. "ഇതാ ഞാൻ പറഞ്ഞെ നീ എന്നെക്കാളും 5 വയസ്സിനു മൂത്തതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലാന്ന്"

" അല്ലേലും കാണുന്നോരൊക്കെ വിചാരിച്ചിക്കുക ആദി കുട്ടനാണ് എന്നെക്കാൾ പ്രായകൂടുതലാണെന്നാ" പെണ്ണ് അൽപം ഗമയിൽ പറഞ്ഞു.

"5 വയസ്സിന്റെ കുറവ് മാത്രമല്ല ബോധത്തിന്റെ കാര്യത്തിൽ നിനക്ക് ഒരു 50 രൂപയുടെ കുറവും ഉണ്ട്" ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതോടെ ദേഷ്യം വന്ന അനു അവളുടെ സ്ഥിരം കലാപരിപാടിയായ എന്റെ കൈയ്യിൽ പിച്ചുന്നത് തുടങ്ങി.
അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ പറഞ്ഞു:

"എന്റെ അനുകുട്ടി ചില സമയത്തെ നിന്റെ പെരുമാറ്റം കണ്ടാൽ എനിക്കങ്ങനെ തോന്നി പോവാറുണ്ട്. ചില സമയം നീ തനി ഒരു പൊട്ടി പെണ്ണായി മാറുന്നുണ്ട്"

"എനിക്കിങ്ങനെ കുറുമ്പ് കാണിക്കാൻ നീയല്ലാതെ വേറെ ആരാ ഉള്ളത്?" പെണ്ണ് അൽപ്പം ഇടറിയ സ്വരത്തിൽ പറഞ്ഞു.

അവളുടെ ശബ്ദത്തിലെ പതർച്ച മനസ്സിലാക്കിയ ഞാൻ അവളെ പതിയെ ചേർത്ത് പിടിച്ചിട്ട് നെറ്റിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു.

"നിന്റെ ഈ കൊഞ്ചലും കുറുമ്പുമൊക്കെ എനിയ്ക്കും ഇഷ്ടമാ നീ ഇഷ്ടമുള്ളതൊക്കെ ചെയ്തോ മുത്തെ നിനക്ക് ഫുൾ സപ്പോർട്ട് ആയിട്ട് ഞാനില്ലെ?"

ഞാൻ

💬 Comments

View all comments