0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 769

തിരിച്ചു പിടിച്ചു കൊണ്ട് "ഈ പിക്ചർ ഇടട്ടെ ആദി?"

"ഈ പിക്ചർ കൊള്ളാം, ഇത് തന്നെ ഇട്ടോ നീ പ്രൊഫൈൽ പിക്ചർ ആയിട്ട്" ഞാൻ അവളോട് പറഞ്ഞു.
അന്ന് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് നിറയെ മരങ്ങൾ ഉള്ള ഭാഗത്ത് മാര്യേജ് രജിസ്ട്രർ ചെയ്തു കഴിഞ്ഞുള്ള പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ അനുവിന്റെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി നിർബന്ധിച്ച് എടുത്തതായിരുന്നു അന്നെടുത്ത പിക്ചേഴ്സ്. അന്ന് ഒരു മജന്ത നിറത്തിലുള്ള വെഡിംഗ് സാരിയുടുത്ത് അതിനു മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസ്സും ഉടുത്ത് ആയിരുന്നു അന്ന് അനു വന്നത്.
ഞാൻ ഒരു ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും ആണ് അന്നുടുത്തത്.
അന്ന് ഞങ്ങളെ രണ്ടു പേരേയും ചേർത്ത് നിർത്തി അവർ ഒരുപാട് പിക്ചർ ഫോണിൽ എടുത്തിരുന്നല്ലോ?
അതിൽ മാലയും ബൊക്കയും പിടിച്ച് എന്റെ നെഞ്ചിൽ അനു ചാരി നിൽക്കുന്ന ഒരു പിക്ചർ ഉണ്ടായിരുന്നു. അതാണ് കക്ഷി എന്നെ കാണിച്ചു തന്നിട്ട് ചോദിച്ചത്.

എന്റെ കഴിക്കൽ കഴിഞ്ഞപ്പോ ഞാൻ ആ പാത്രവും കവറുകളും കോട്ടെജിന്റെ പുറത്തുള്ള വേയ്സ്റ്റ് ബിന്നിൽ കൊണ്ട് ചെന്നിട്ടിട്ട് അകത്തേയ്ക്ക് തിരിച്ചു കയറി കോട്ടെജിന്റെ ഹാളിലുള്ള വാഷ്ബേസിനിൽ പോയി കൈയ്യും മുഖവുമൊക്കെ കഴുകി ബെഡിൽ വന്ന് അനുവിന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ചെന്നിരുന്ന പാടെ പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് ഇരുന്നിട്ട് അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയത് കാണിച്ചു തന്നു. പിന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ യൂസർ നെയിം ഉം പാസ്‌വേർഡും കക്ഷി ചോദിച്ചു വാങ്ങിയിട്ട് എന്റെ പ്രൊഫൈൽ പിക്ചറും അവൾ ഇട്ട അതേ പിക്ചർ തന്നെ ആക്കി.

കുറേ നേരം ആയിട്ട് കക്ഷി എന്റെ തോളിൽ ചാരി ഇരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് എന്റെ കോളറിൽ പിടിച്ച്

💬 Comments

View all comments