Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
പോയി കൈയ്യും മുഖവുമൊക്കെ കഴുകി ബെഡിൽ വന്ന് അനുവിന്റെ അടുത്ത് പോയി ഇരുന്നു. ഞാൻ ചെന്നിരുന്ന പാടെ പെണ്ണ് എന്റെ തോളിൽ തല ചേർത്ത് വച്ച് ഇരുന്നിട്ട് അവളുടെ ഫേസ്ബുക്ക് പ്രൊഫൈൽ പിക്ചർ മാറ്റിയത് കാണിച്ചു തന്നു. പിന്നെ എന്റെ ഫേസ്ബുക്ക് പ്രൊഫൈലിന്റെ യൂസർ നെയിം ഉം പാസ്‌വേർഡും കക്ഷി ചോദിച്ചു വാങ്ങിയിട്ട് എന്റെ പ്രൊഫൈൽ പിക്ചറും അവൾ ഇട്ട അതേ പിക്ചർ തന്നെ ആക്കി.
കുറേ നേരം ആയിട്ട് കക്ഷി എന്റെ തോളിൽ ചാരി ഇരുന്ന് ഫോണിൽ എന്തൊക്കെയോ നോക്കുന്നുണ്ട്.
പെട്ടെന്ന് എന്തോ ഓർത്തത് പോലെ പെണ്ണ് എന്റെ തോളിൽ നിന്ന് തലയുയർത്തിയിട്ട് എന്റെ കോളറിൽ പിടിച്ച് വലിച്ചിട്ട് പറയുകയാണ്
"ആദി എനിയ്ക്ക് ഫോണും ഒരു സിം കാർഡും എടുത്ത് തരണം വർക്ക് ചെയ്ത് തുടങ്ങുമ്പോൾ ഫോണില്ലാതെ പറ്റില്ല. പിന്നെ എനിയ്ക്ക് എന്റെ ആദി കുട്ടനേം വിളിക്കാനുള്ളതല്ലേ?
പെട്ടെന്ന് അവൾ കോളറിൽ പിടിച്ച് വലിച്ചപ്പോൾ എനിയ്ക്ക് ദേഷ്യം വന്നതാണെങ്കിലും വീട്ടിൽ വച്ച് ടീവി കണ്ട് കൊണ്ടിരുന്നപ്പോൾ ഞാൻ ഒന്ന് മുഖം കറുപ്പിച്ച് പറഞ്ഞപ്പോഴെയ്ക്കും പെണ്ണ് കണ്ണ് നിറച്ച് ഇരുന്ന സീൻ ഒക്കെ ഓർത്തപ്പോഴും പിന്നെ ഇപ്പോ പിരീയഡ്സിന്റ വേദനയിലാണ് കക്ഷി എന്ന കാര്യമൊക്കെ ഓർത്തപ്പോൾ പാവം തോന്നിയിട്ട് വന്ന ദേഷ്യം ഞാൻ കടിച്ചമർത്തി, ചിരിച്ചു കൊണ്ട്
പെണ്ണിന്റെ രണ്ട് കൈയ്യും ചേർത്ത് പിടിച്ചിട്ട് പറഞ്ഞു. "ഇതാ ഞാൻ പറഞ്ഞെ നീ എന്നെക്കാളും 5 വയസ്സിനു മൂത്തതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലാന്ന്"
" അല്ലേലും കാണുന്നോരൊക്കെ വിചാരിച്ചിക്കുക ആദി കുട്ടനാണ് എന്നെക്കാൾ പ്രായകൂടുതലാണെന്നാ" പെണ്ണ് അൽപം ഗമയിൽ പറഞ്ഞു.
"5 വയസ്സിന്റെ കുറവ് മാത്രമല്ല ബോധത്തിന്റെ കാര്യത്തിൽ നിനക്ക് ഒരു 50 രൂപയുടെ കുറവും ഉണ്ട്" ഞാൻ ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു.
അതോടെ ദേഷ്യം വന്ന അനു അവളുടെ സ്ഥിരം കലാപരിപാടിയായ എന്റെ കൈയ്യിൽ പിച്ചുന്നത് തുടങ്ങി.
അവൾ പിച്ചിയ ഭാഗത്ത് തടവി കൊണ്ട് ഞാൻ പറഞ്ഞു:
"എന്റെ അനുകുട്ടി ചില സമയത്തെ നിന്റെ പെരുമാറ്റം കണ്ടാൽ എനിക്കങ്ങനെ തോന്നി പോവാറുണ്ട്. ചില സമയം നീ തനി
💬 Comments
View all comments