0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 763

ഞാൻ ജീൻസിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അനൂന് കൊടുത്തിട്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു.
കക്ഷി ഫോണിൽ എന്തൊക്കെയോ കാര്യമായിട്ട് നോക്കുന്നുണ്ട് അതിനനുസരിച്ച് അവളുടെ മുഖ ഭാവം മാറി മറിയുന്നത് ഞാൻ നോക്കുമ്പോഴൊക്കെ കാണുന്നുണ്ട്.
പെട്ടെന്ന് പെണ്ണ് എന്നെ തോണ്ടി വിളിച്ചിട്ട് " ആദി നീ ഫേസ്ബുക്കിലെ റിലേഷൻ ഷിപ്പ് സ്റ്റാറ്റസ് മാറ്റി എന്നെ ടാഗ് ചെയ്തല്ലേ?"

ഞാൻ ഒന്ന് മൂളി കൊണ്ട് വീണ്ടും എന്റെ കഴിക്കൽ തുടർന്നു.
"അതേതായാലും നന്നായി ഞാൻ ഫോണില്ലാത്തോണ്ട് മാറ്റാതിരുന്നതാ. അന്ന് റെജിസ്ട്രാഫീസിന്റെ അവിടെ നിന്ന് എടുത്ത നമ്മുടെ ഫോട്ടോ ഇടട്ടെ ഞാൻ ഫേസ്ബുക്കിൽ?" അനു ഫോണിൽ നിന്ന് മുഖമുയർത്താതെ ചോദിച്ചു.
"അന്ന് എടുത്ത നമ്മുടെ ഫോട്ടോ ഫോണിൽ ഉണ്ട്. അതിൽ നിന്ന് നിനക്ക് ഇഷ്ടമായത് ഏതാന്ന് വെച്ചാ ഇട്ടോടാ" ഞാൻ ദോശ വായിൽ ഇട്ട് ചവച്ച് അരക്കുന്നതിനിടെ പറഞ്ഞു.

പെണ്ണ് ഫോണിന്റെ ഡിസ്പ്ലേ എനിയ്ക്ക് നേരെ തിരിച്ചു പിടിച്ചു കൊണ്ട് "ഈ പിക്ചർ ഇടട്ടെ ആദി?"

"ഈ പിക്ചർ കൊള്ളാം, ഇത് തന്നെ ഇട്ടോ നീ പ്രൊഫൈൽ പിക്ചർ ആയിട്ട്" ഞാൻ അവളോട് പറഞ്ഞു.
അന്ന് രജിസ്ട്രാർ ഓഫീസിന്റെ പരിസരത്ത് നിറയെ മരങ്ങൾ ഉള്ള ഭാഗത്ത് മാര്യേജ് രജിസ്ട്രർ ചെയ്തു കഴിഞ്ഞുള്ള പരിപാടിയൊക്കെ കഴിഞ്ഞപ്പോൾ അനുവിന്റെ കൂട്ടുകാരികളായ സൗമ്യയും കൃഷ്ണയും കൂടി നിർബന്ധിച്ച് എടുത്തതായിരുന്നു അന്നെടുത്ത പിക്ചേഴ്സ്. അന്ന് ഒരു മജന്ത നിറത്തിലുള്ള വെഡിംഗ് സാരിയുടുത്ത് അതിനു മാച്ചിംഗ് ആയിട്ടുള്ള ബ്ലൗസ്സും ഉടുത്ത് ആയിരുന്നു അന്ന് അനു വന്നത്.
ഞാൻ ഒരു ചുവന്ന ഷർട്ടും വെള്ള കസവ് മുണ്ടും ആണ് അന്നുടുത്തത്.
അന്ന് ഞങ്ങളെ രണ്ടു പേരേയും ചേർത്ത് നിർത്തി അവർ ഒരുപാട് പിക്ചർ ഫോണിൽ എടുത്തിരുന്നല്ലോ?
അതിൽ മാലയും ബൊക്കയും പിടിച്ച് എന്റെ നെഞ്ചിൽ അനു ചാരി നിൽക്കുന്ന ഒരു പിക്ചർ ഉണ്ടായിരുന്നു. അതാണ് കക്ഷി എന്നെ കാണിച്ചു തന്നിട്ട് ചോദിച്ചത്.

എന്റെ കഴിക്കൽ കഴിഞ്ഞപ്പോ ഞാൻ ആ പാത്രവും കവറുകളും കോട്ടെജിന്റെ പുറത്തുള്ള വേയ്സ്റ്റ് ബിന്നിൽ കൊണ്ട് ചെന്നിട്ടിട്ട് അകത്തേയ്ക്ക് തിരിച്ചു കയറി കോട്ടെജിന്റെ ഹാളിലുള്ള വാഷ്ബേസിനിൽ

💬 Comments

View all comments