0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 762

കൊടുക്കുന്നതിനിടെ ചിരിച്ചു കൊണ്ട് പറഞ്ഞു.

അതോടെ കക്ഷി വേഗത്തിൽ ചവച്ച് ഇറക്കി കൊണ്ട് എന്റെ രണ്ട് കവിളിലും അവളുടെ രണ്ടു കൈകൾ ചേർത്ത് പിടിച്ചിട്ട് "എന്റെ ആദി കുട്ടന് അസുഖം വരാതെ ഞാൻ നോക്കിക്കോളാം, അത് പോരെ?" പെണ്ണ് എന്റെ കവിളിൽ പതിയെ തലോടി കൊണ്ടാണ് അത് പറഞ്ഞത്.

"ഞാൻ ചുമ്മാ പറഞ്ഞതല്ലെ അനു കുട്ടി അങ്ങനെ എന്തേലും വന്നാൽ നി എന്റെ അടുത്തു നിന്ന് മാറില്ലാന്ന് എനിക്കറിഞ്ഞൂടെ?" ദോശ അനുവിന്റെ വായിൽ വച്ച് കൊടുക്കുന്നതിനിടെ ഞാൻ പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ടതോടെ പെണ്ണിന്റ മുഖം ഒന്ന് വാടി.
"ആദി ദേ ഇങ്ങനൊന്നും പറയല്ലേ ട്ടൊ"
പെണ്ണ് ഇടറിയ സ്വരത്തിൽ എന്തോ പറയാൻ വന്നത് പെട്ടെന്ന് നിറുത്തി.

അവളുടെ മുഖം വാടിയതോടെ ഞാൻ ബെഡിൽ നിന്ന് ഒന്ന് പൊന്തിയിട്ട് പെണ്ണിന്റ വലത്തെ കവിളിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു." എന്റെ ചേച്ചി പെണ്ണെ നിന്നോട് ഒരു തമാശയും പറയാൻ പറ്റില്ലാലോ അപ്പോഴെയ്ക്കും അത് സീരിയസ് ആക്കും നീ"

അതോടെ പെണ്ണിന്റെ മുഖമൊന്ന് തെളിഞ്ഞു. "അതേ ഇങ്ങനത്തെ തമാശയൊന്നും ഇനി പറയണ്ടാട്ടോ ഇനി പറഞ്ഞാൽ എന്റെ കൈയ്യിൽ നിന്ന് നല്ല പിച്ചു കിട്ടും". പെണ്ണ് എന്റെ ഇടത്തെ കൈ തണ്ടയിൽ അമർത്തി പിടിച്ചു കൊണ്ടാണത് പറഞ്ഞത്.

അങ്ങനെ രണ്ട് മസാല ദോശ ഒരു വിധം പെണ്ണ് കഴിച്ചു. വായ കഴുകാനായിട്ട് പെണ്ണ് കട്ടിലിൽ നിന്ന് എഴുന്നേറ്റ് ഹാളിലെ വാഷ് ബേസിനിന്റെ അടുത്തേയ്ക്ക് പോയി. ആ സമയത്ത് ഞാൻ എനിയ്ക്കായിട്ട് മസാല ദോശ പാർസൽ വാങ്ങിയ കവറിൽ നിന്ന് അനുവിന് വേണ്ടി എടുത്ത അതേ പ്ലേറ്റിലിട്ട് കഴിക്കാൻ തുടങ്ങി. മുഖം കഴുകി വന്ന അനുവിന്റെ മുഖത്ത് നോക്കിയപ്പോൾ കക്ഷി നേരത്തെക്കാളും ഒന്ന് ഉഷാറായ പോലെ തോന്നി. പെണ്ണ് കട്ടിലിൽ കയറി ഇരുന്നു തലയണ എടുത്തു ക്രാസിയിൽ ചാരി ഇരുപ്പായി. ഞാൻ ആ സമയം ദോശ കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെണ്ണ് എനിയ്ക്ക് നേരെ കൈ നീട്ടി പിടിച്ചു കൊണ്ട് പറഞ്ഞു.

"ആദി ഫോൺ ഒന്ന് തന്നെ ഞാൻ എന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഒന്ന് നോക്കട്ടെ"

💬 Comments

View all comments