0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 1.5K

അവളുടെ കൈയ്യിൽ പിടിച്ച് ബെഡിൽ കൊണ്ടുവന്ന് ഇരുത്തിയിട്ട് ചോദിച്ചു.

" വയറ് നല്ല വേദനയുണ്ടെ ഡാ" പെണ്ണ് അല്പം തളർന്ന സ്വരത്തിൽ പറഞ്ഞു ബെഡിലേയ്ക്ക് കിടന്നു എന്നിട്ട് പറഞ്ഞു "ആദി കുട്ടാ എനിയ്ക്ക് മെഡിക്കൽ ഷോപ്പിൽ പോയി രണ്ട് സാധനങ്ങൾ വാങ്ങി തരാമോ?"

" ഒന്നാമത്തെ സാധനം പാഡ് അല്ലേ?
വേറെ എന്താ വാങ്ങണ്ടേ?" ഞാൻ പെണ്ണിന്റ ഉള്ളം കാലിൽ പതിയെ തടവി കൊടുത്തു കൊണ്ട് ചോദിച്ചു.

"naproxen (Aleve) എന്നൊരു ടാബ്ലറ്റ് കൂടി വാങ്ങി തരണം. ഇനി പേര് നീ മറന്നാലും കുഴപ്പമില്ല പാഡ് വാങ്ങി കഴിഞ്ഞ് ഇതിന്റെ വേദനയ്ക്കുള്ള ഗുളിക വേണമെന്ന് പറഞ്ഞാൽ അവര് മിക്കവാറും ഈ ഗുളികയുടെ പേര് തന്നെ ആണ് ആദ്യം പറയുക അപ്പോൾ നീ ഗുളികയുടെ പേര് ഓർത്തോളും" പെണ്ണ് കിടന്ന കിടപ്പിൽ നെറ്റിയിൽ വലത്തെ കൈ മടക്കി വച്ചു കൊണ്ടാണത് പറഞ്ഞത്.

"എന്നാൽ ഞാൻ വേഗം റെഡിയായിട്ട് വാങ്ങി തരാം ട്ടോ" ഞാൻ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് പറഞ്ഞു.

"അയ്യോ അത് വേണ്ട കഴിച്ച് കഴിഞ്ഞിട്ട് വാങ്ങി തന്നാൽ മതി" പെണ്ണ് തളർന്ന സ്വരത്തിൽ പറഞ്ഞു.

" അപ്പോ അനു കുട്ടി കഴിക്കുന്നില്ലേ ഇപ്പോ?" പെണ്ണിന്റെ തളർച്ചയിലുള്ള കിടപ്പ് കണ്ട ടെൻഷനിൽ ഞാൻ ചോദിച്ചു.

" എനിയ്ക്ക് എന്താണെന്നറിയില്ല നല്ല ക്ഷീണം പിന്നെ നല്ല വയറു വേദനയും ഉണ്ട്. ആദി കുട്ടൻ പോയി കഴിച്ചിട്ട് വാ ഞാൻ പിന്നെ എപ്പോഴെങ്കിലും കഴിച്ചോളാം" പെണ്ണ് ഇടറിയ സ്വരത്തിൽ പറഞ്ഞു.

"എന്നാലേ നമ്മൾ ഒരുമിച്ചേ കഴിക്കുന്നുള്ളൂ നീ കഴിക്കാതെ ഞാൻ

💬 Comments

View all comments