0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 759

ഞാൻ കോട്ടെജിന്റെ ഡോർ ലോക്ക് ചെയ്തിട്ട് റിസപ്ഷനിലേയ്ക്ക് നീങ്ങി. അവിടെ ഇന്നലെ കണ്ട റിസപ്ഷനിസ്റ്റ് പയ്യനോട് അടുത്തു റെസ്റ്റോറന്റുണ്ടോന്ന് ചോദിച്ചപ്പോ "സാർ നമ്മുടെ റിസോർട്ടിന്റെ അകത്തെ പരിസരത്ത് തന്നെ റെസ്റ്റോറന്റുണ്ട്. സാർ റൂമിൽ ഇരുന്നു വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഫുഡ് അങ്ങോട്ടെയ്ക്ക് എത്തിച്ചു തരുമായിരുന്നല്ലോ" അവൻ പറഞ്ഞു.

"സാരമില്ല ഞാൻ ഒന്ന് പോയി നോക്കിയിട്ടു വരട്ടെ റെസ്റ്റോറന്റും റിസോർട്ടിന്റെ പരിസരവും ഒക്കെ കാണേം ചെയ്യാലോ" ഞാൻ അവനോട് പറഞ്ഞിട്ട് പതിയെ റിസപ്ഷൻ ഇരിക്കുന്ന കെട്ടിടത്തിൽ നിന്ന് അവൻ പറഞ്ഞതനുസരിച്ച് റെസ്റ്റോറന്റ് ലക്ഷ്യമാക്കി നടന്നു. ഇന്നലെ രാത്രിയിൽ വന്നതു കൊണ്ട് പരിസരമൊന്നും റിസോർട്ടിന്റെ ശരിക്കും കാണാൻ പറ്റിയിരുന്നില്ല. നല്ല കരിങ്കൽ പാകിയ വിധമാണ് മുറ്റത്തിട്ടിരിക്കുന്ന ടൈലുകളുടെ ആകൃതി. പിന്നെ അലങ്കാരത്തിനായി വിദേശ രാജ്യങ്ങളിൽ ഒക്കെ കാണുന്ന തരത്തിലുള്ള വെട്ടി നിറുത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കണ്ടു. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്നതാണ് റിസോർട്ടിന്റെ സ്ഥലം. റിസോർട്ട് അൽപ്പം ഉയർന്ന് നിൽക്കുന്ന സ്ഥലത്താണ് അതിന്റെ താഴെ നിറയെ നെൽപാടങ്ങളും പിന്നെ ദൂരെ കുന്നും മലയുമൊക്കെ കാണാം.

അങ്ങനെ കാഴ്ചകളൊക്കെ നോക്കി നടന്ന് ഞാൻ റെസ്റ്റോറന്റിൽ എത്തി.
നല്ല മരത്തിന്റെ കൊത്തു പണികളോട് കൂടിയുള്ളതാണ് ഉൾവശം. ഉള്ളിൽ അരണ്ട വെളിച്ചത്തോട് കൂടിയ എൽ.ഇ.ഡി ലൈറ്റിംഗ് സിസ്റ്റം ആണ് മൊത്തം. എയർ കണ്ടീഷൺ ചെയ്തതാണ് റെസ്റ്റോറന്റിനുൾവശം. അതുകൊണ്ട് നല്ല തണുപ് ഉണ്ട് അവിടമാകെ. കയറിയ പാടെ സ്റ്റാഫ് ഏന്താണ് വേണ്ടതെന്നൊക്കെ ചോദിച്ചു? ഞാൻ രാവിലെ കഴിക്കാനായിട്ട് മസാല ദോശയും സാമ്പാറും പാഴ്സൽ വാങ്ങി ബിൽ പേ ചെയ്തിട്ട് റൂമിലേയ്ക്ക് തിരിച്ചു.

റൂമിൽ എത്തിയപ്പോൾ ഞാൻ കാണുന്നത് പെണ്ണ് കട്ടിലിന്റെ ക്രാസിയിൽ തലയണ ചാരി വെച്ച് ഇരുപ്പുണ്ട്. എന്നെ കണ്ടതോടെ അനു കുട്ടിയുടെ മുഖത്ത് ഒരു വോൾട്ടേജ് ഇല്ലാത്ത ചിരി വിടർന്നു. കക്ഷി ഇപ്പോഴും നല്ല ക്ഷീണത്തിലാണെന്ന് ആ മുഖം നോക്കിയാൽ അറിയാം. ഞാൻ പാഴ്സൽ വാങ്ങിയ ഭക്ഷണത്തിന്റെ കവർ റൂമിലെ ടേബിളിൽ വച്ച ശേഷം.

അവളുടെ അരികിൽ ചെന്ന് നിന്നിട്ട് അവളുടെ മുഖം എന്റെ രണ്ട് കൈ കൊണ്ടും ചേർത്ത് പിടിച്ച് കൊണ്ട് ചോദിച്ചു.
"ഇപ്പോ കുറവുണ്ടോ

💬 Comments

View all comments