Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
അവളോട് പറഞ്ഞു.
ഞാൻ വില്ലയുടെ കാര്യം പറഞ്ഞത് കേട്ട് അമ്പരന്ന അനു എന്നെ സന്തോഷം കൊണ്ട് കുലുക്കിയിട്ട് പറഞ്ഞു.
"ആദി അങ്ങനെ നമ്മുക്കും ഒരു വീടായല്ലെ? എനിക്കിപ്പോഴും അങ്ങ്ട് വിശ്വസിക്കാൻ പറ്റണില്ല. അവിടെ നമ്മൾ രണ്ടാളും മാത്രം ആയി നല്ല രസമായിരിക്കും"
"ഉവ്വ … ജീവിതം കാലം മൊത്തം നീയല്ലേ എന്റെ കൂടെ ഉണ്ടാകുന്നെ വലിയ രസമൊന്നും കാണില്ല" ഞാൻ പെണ്ണിനെ ഒന്ന് ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു കൊണ്ട് ചിരിച്ചു.
ഞാൻ പറഞ്ഞത് കേട്ട് ദേഷ്യം വന്ന പെണ്ണ് എന്റെ കൈയ്യിൽ നല്ല പിച്ച് തന്നിട്ട് പറഞ്ഞു.
"ഈശ്വരാ ജീവിതകാലം മൊത്തം ഈ അര വട്ടുള്ളതിനെ ഞാനും സഹിക്കണമല്ലോ" അനു എനിക്കിട്ട് ഒന്ന് താങ്ങി പറഞ്ഞ് കൊണ്ട് ചിരിച്ചു.
ബെഡിൽ കിടന്ന് തമാശ പറഞ്ഞും പരസ്പരം കളിയാക്കിയും എപ്പോഴൊ ഞങ്ങൾ രണ്ടാളും ഉറങ്ങി.
രാവിലെ അനു വന്ന് വിളിച്ചുണർത്തിയപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത്.
"ആദി വേഗം കുളിച്ച് റെഡിയാക് നമ്മുക്ക് പോകണ്ടെ നമ്മുടെ പുതിയ വീട്ടിലേയ്ക്ക്" ബെഡിൽ കണ്ണ് തിരുമി കൊണ്ട് എഴുന്നേറ്റിരുന്ന എന്റെ തോളിലേയ്ക്ക് തോർത്ത് കൊണ്ട് വന്നിട്ട് കൊണ്ട് പെണ്ണ് പറഞ്ഞു. കക്ഷി രാവിലെ തന്നെ പുതിയ വീട്ടിലേയ്ക്ക് പോകുന്നതിന്റെ സന്തോഷത്തിലാണ്.
പെണ്ണ് രാവിലെ തന്നെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി ഒരു വയലറ്റ് ഫ്രോക്ക് ഇട്ട്, കണ്ണൊക്കെ എഴുതി നല്ല സുന്ദരിയായി നിൽപ്പുണ്ട്. റൂമിലെ കണ്ണാടിയ്ക്ക് മുൻപിൽ നിന്ന് മുടി ഈരി ഒതുക്കയാണ് കക്ഷി.
ബെഡിൽ ഉറക്കച്ചടവോടെ എഴുന്നേറ്റ് അവളെ തന്നെ നോക്കിയിരിക്കുന്ന എന്റെ അടുത്തേയ്ക്ക് അനു ചിരിച്ചു കൊണ്ട് വന്നിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചു കൊണ്ട് പറഞ്ഞു:
"എന്റെ ആദി നീ എന്നെ നോക്കിയിരിക്കാതെ വേഗം പോയി കുളിച്ചൊരുങ്ങി വന്നേ നമ്മുക്ക് രാവിലെ തന്നെ പോവണ്ടേ"
"ദാ ഞാൻ വേഗം റെഡിയായിട്ട് വരാം അപ്പോഴെയ്ക്കും നീ നമ്മുടെ
💬 Comments
View all comments