0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 804

മാറ്റിയപ്പോൾ?"

ഞാൻ അവളുടെ മുടിയിൽ ഒരുമ്മ കൊടുത്തിട്ട് പറഞ്ഞു."ചെറുതായിട്ട് ഫീൽ ആയി എനിക്ക്, സാരമില്ല നിനക്ക് വയ്യാത്തോണ്ടല്ലെ"

" ഇതൊന്നു മാറട്ടെ എന്നിട്ട് ആദികുട്ടന് എന്റെ എല്ലാം തരുന്നുണ്ട് ഞാൻ" പെണ്ണ് നാണത്തോടെ പറഞ്ഞു കൊണ്ട് എന്റെ നെഞ്ചിൽ മുഖമമർത്തി.

" അത് നീ തരണ്ട ഞാൻ എടുത്തോളാം എനിക്ക് വേണ്ടതെല്ലാം" ഞാൻ പെണ്ണിന്റെ മുടിയിൽ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

"ഇത്രേം നേരം കാറിൽ എന്ത് ചെയ്യായിരുന്നു ആദി നീ?"
പെണ്ണ് അൽപം ഗൗരവത്തിൽ എന്നോട് ചോദിച്ചു.

" അച്ഛനും അമ്മേം ഫോണിൽ വിളിച്ചിരുന്നു. നീ എവിടെയാണെന്ന് അവര് രണ്ടാളും ചോദിച്ചു" ഞാൻ അവളുടെ പുറത്ത് തഴുകി കൊണ്ട് പറഞ്ഞു.

"എന്നിട്ട് അച്ഛൻ എന്താ പറഞ്ഞെ?"
പെണ്ണ് എന്റെ നെഞ്ചിൽ നിന്ന് മുഖമുയർത്തിയിട്ട് എന്റെ മുഖത്തോട്ട് അവളുടെ നോട്ടം പായിച്ചിട്ട് ആകാംക്ഷയോടെ ചോദിച്ചു

" നമ്മുക്ക് കോഴിക്കോട് വീട് റെഡിയാക്കിയിട്ടുണ്ടെന്ന് പറയാനാ വിളിച്ചെ, നാളെ രാവിലെ തന്നെ നമ്മളോട് അങ്ങോട്ടെയ്ക്ക് പുറപ്പെട്ടോളാൻ പറഞ്ഞു."
ഞാൻ അവളുടെ മുടിയ്ക്കിടയിലൂടെ വിരലോടിച്ചു കൊണ്ട് പറഞ്ഞു.

" വീട് വാടകയ്ക്കാണോ ആദി എടുക്കുന്നത്?" പെണ്ണ് വീടിന്റെ കാര്യം എങ്ങനെയാണെന്ന് അറിയാതെ ചോദിച്ചു.

"എന്റെ അനു കുട്ടി പൊന്നില്ലം വീട്ടിലെ പ്രതാപൻ സ്വന്തം മോനെയും അവന്റെ ഭാര്യയെയും വേറെ സ്ഥലത്ത് വാടക വീട് എടുത്തു താമസിപ്പിക്കുന്നുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?" ഞാൻ പറഞ്ഞതിന് അനു എന്ത് മറുപടി പറയുമെന്ന് അറിയാൻ അവളെ നോക്കിക്കൊണ്ടിരുന്നു.

"അങ്ങനെ ചോദിച്ചാ എന്ക്കറീല്ല ആദി നിന്റെ അച്ഛൻ എന്താ ചെയ്യുകയെന്ന് " ഞാൻ പറഞ്ഞത് ഒന്നും മനസ്സിലായില്ലെന്ന മട്ടിൽ അനു മറുപടി പറഞ്ഞു.

"എന്റെ അനു കുട്ടി നമ്മുക്കവിടെ അടിപൊളി ഒരു വില്ല അച്ഛൻ വില പറഞ്ഞ് ഉറപ്പിച്ച് വച്ചിട്ടുണ്ട്. ടൗണിൽ നിന്ന് 6 കിലോമീറ്ററേ കാണൂ നമ്മുടെ പുതിയ വില്ലയിലേയ്ക്ക്" ഞാൻ ചിരിച്ചു കൊണ്ട്

💬 Comments

View all comments