Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
പല ഭാഗത്തും എത്താത്തത് പോലെ തോന്നി.
ഒടുവിൽ കുറച്ച് നടന്നപ്പോൾ അത്യാവശ്യം വെളിച്ചം ഉള്ള പുൽതകിടി ഉള്ള ഭാഗത്ത് അനൂനെ ഒറ്റക്ക് നിർത്തി ഞാൻ അവളുടെ കുറച്ച് ഫോട്ടോസ് എടുത്തു. അവൾ എന്നേയും അവിടെ നിർത്തി കൊണ്ട് മൊബൈലിൽ ഫോട്ടോ എടുത്തു.
കുറച്ച് നേരം അവിടെ ഫോട്ടോ എടുത്തും വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല സമയം നോക്കിയപ്പോൾ 8 മണി ആകുന്നു.
അങ്ങനെ ഗാർഡനിലെ കാഴ്ച കാണൽ അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു.
മലമ്പുഴ ഗാർഡനിൽ നിന്ന് ഏകദേശം പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ പാലക്കാട് ടൗണിൽ എത്തി.
അവിടെ കണ്ട ശ്രീചക്ര വെജിറ്റബിൾ ഹോട്ടലിൽ കയറി ചോറ് കഴിച്ച ഞങ്ങൾ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു.
റിസോർട്ടിലെ കാർ പാർക്കിംഗിൽ എത്തിയ ഉടനെ അനു എന്നോട്:
"ആദി കോട്ടെജിന്റെ ആക്സസ്സ് കാർഡ് തന്നെ എനിക്കു വേഗം പോയി കിടക്കണം. നടുവൊക്കെ നന്നായി വേദനിക്കുണു."
പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു അവളുടെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു.
"എന്റെ അനു ഞാൻ അപ്പോഴെ പറഞ്ഞതല്ലേ ഇന്നത്തെ ദിവസം അധികം നടന്നാൽ നിനക്ക് അത് ശരിയാകില്ലാന്ന്. ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്താ കാര്യം"
ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി നടുവിന് കൈയ്യും കൊടുത്ത് കോട്ടെജിലേയ്ക്ക് നടന്നു.
അവളുടെ നടപ്പ് കണ്ട് പാവം തോന്നിയ ഞാൻ അവൾ കൺ മുൻപിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി കാറിൽ തന്നെ ഇരുന്നു.
പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട്
💬 Comments
View all comments