Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
ചെന്നിട്ട് നേരിട്ട് കാണാലോ നിങ്ങൾക്ക്.
ഞാൻ: അപ്പോ നാളെ നേരിട്ടു കാണാം ലേ വീട് . ( ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു)
അമ്മ: അനൂന് കോഴിക്കോട് എന്ന് തൊട്ട് പോയി തുടങ്ങണമെന്നാ പറഞ്ഞെ ജോലിയ്ക്ക്?
ഞാൻ: ഒരു മാസത്തിനകം മാറ്റം കിട്ടുമെന്നാ പറഞ്ഞിരിക്കുന്നെ ...അടുത്ത ആഴ്ച മുതൽ വീട്ടിലിരുന്ന് വർക്ക് ചെയ്യണം.
അമ്മ: ഉം.. നിന്നോട് അച്ഛൻ വേറെ എന്തേലും കാര്യം പറഞ്ഞിരുന്നോ?
ഞാൻ: വീടിന്റെ കാര്യം മാത്രേ അച്ഛൻ എന്നോട് പറഞ്ഞുള്ളൂ.
എന്താ അമ്മാ കാര്യം?
അമ്മ: നിന്നോട് പി.ജി യ്ക്ക് എതെങ്കിലും കോഴ്സിന് ചേരാൻ പറയുന്നുണ്ട് അച്ഛൻ.
ഞാൻ: ഏയ് ഈ കാര്യമൊന്നും അച്ഛൻ എന്നോട് പറഞ്ഞിട്ടില്ലാ.
അമ്മ: എന്തായാലും അടുത്ത ആഴ്ച ഞങ്ങൾ വരുന്നുണ്ട് നിങ്ങൾ താമസമാക്കാൻ പോകുന്ന പുതിയ വീട്ടിലോട്ട് . അപ്പോ വരുമ്പോൾ അച്ഛന് നിന്നോട് നേരിട്ട് പറയാനാകും. ഞാൻ ഈ കാര്യം നേരത്തെ പറഞ്ഞെന്നെ ഉള്ളൂ.
ഞാൻ: അഞ്ജു എവിടെ അമ്മേ? അടുത്തുണ്ടെങ്കിൽ അവൾക്ക് ഫോൺ ഒന്ന് ഫോൺ കൊടുത്തെ.
അമ്മ: അവൾ നേരത്തെ ഉറങ്ങിയെടാ.
നാളെ അവളോട് വിളിക്കാൻ പറയാം ഞാൻ.
പിന്നെ നിങ്ങൾ എന്തേലും കഴിച്ചിരുന്നോ?
ഞാൻ: ഞങ്ങൾ വരുന്ന വഴിയ്ക്ക് ഹോട്ടലിൽ കയറി ചോറ് കഴിച്ചിരുന്നു. അമ്മ കഴിച്ചോ?
അമ്മ: സമയം എത്രയായെന്ന് നോക്ക് 10 മണി കഴിഞ്ഞു. നമ്മൾ നേരത്തെ കഴിക്കാറല്ലേ പതിവ്.
എന്ന നീ പോയി കിടന്നോ നാളെ രാവിലെ പോകേണ്ടതല്ലെ കോഴിക്കോട്ടെയ്ക്ക്.
ഞാൻ: ഓക്കെ അമ്മ നാളെ അവിടെ എത്തിയിട്ട് ഞാൻ വിളിക്കാം.
അഞ്ജൂനോട് ഞാൻ അന്വേഷിച്ചതായി പറയണം.
അമ്മയായിട്ടുള്ള ഫോണിലെ സംസാരം കഴിഞ്ഞപ്പോൾ സമയം 10 മണി കഴിഞ്ഞിരുന്നു. കാറിൽ നിന്ന് അനൂന്റെ പുതിയ ഫോണും എടുത്ത് ഞാൻ കോട്ടെജിലേയ്ക്ക് നടന്നു. അനു ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്യാത്തത് കാരണം എനിയ്ക്ക്
💬 Comments
View all comments