0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 1.5K

തുറന്നു കാണിച്ചു. ബ്ലാക്ക് കളർ മതിയെന്ന് പറഞ്ഞത് കൊണ്ട് അത് തന്നെയാണ് അയാൾ കൊണ്ടുവന്നത്.സെയിൽസ് മാൻ എന്റെ നേരെ മൊബൈൽ നീട്ടിയപ്പോൾ ഞാൻ അനൂനോട് നോക്കാൻ പറഞ്ഞു കൊണ്ട് അവളെ മുന്നിൽ കേറ്റി നിർത്തിയിട്ട് ഞാൻ പിറകിൽ നിന്നു. അതോടെ
സെയിൽസ്മാൻ അനു നോടായി ഫോണിന്റെ ഫീച്ചേഴ്സ് ഒക്കെ പറഞ്ഞുള്ള സ്റ്റ്ഡി ക്ലാസ്സ്. അങ്ങനെ ഫോൺ അത് തന്നെ മതിയെന്ന എന്റെ നിർബന്ധത്തിനു മുന്നിൽ അവസാനം അനൂന് സമ്മതിക്കേണ്ടി വന്നു. പുതിയ ഫോൺ ആദ്യ ചാർജിംഗ് 6 മണിക്കൂർ ചെയ്യണമെന്ന് സെയിൽസ് മാൻ പറഞ്ഞത് കൊണ്ട് ഫോൺ ഇട്ട് കൊണ്ട് വന്ന ബോക്സിൽ തന്നെ എടുത്ത് വെച്ച് അതിന്റെ വിലയായ 36,000 രൂപ കൊണ്ടുവന്ന പൈസയിൽ നിന്ന് എടുത്ത് കൊടുത്തിട്ട് കടയിൽ നിന്നിറങ്ങിയ
ഞങ്ങൾ കാർ പാർക്കിംഗിലോട്ട് നടന്നു. അവിടെ നിന്ന് ഞങ്ങൾ കാറിൽ മലമ്പുഴയ്ക്ക് തിരിച്ചു. സമയം 6.30 ആയി ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ മലമ്പുഴ ഗാർഡനിൽ എത്തി.

സന്ധ്യ സമയം ആയത് കൊണ്ട് കാര്യമായ തിരക്കൊന്നുമില്ല. അനു എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചേർന്നാണ് നടക്കുന്നത്. ഗാർഡനിൽ നിറയെ ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട് അത് കൊണ്ട് വെട്ടി മനോഹരമായി നിർത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കാണാം പിന്നെ പല നിറത്തിലുള്ള പൂക്കളും എല്ലാം നല്ല ആകൃതിയിൽ വച്ചിട്ടുണ്ട് അങ്ങിങ്ങായി.
പൂക്കളൊക്കെ കണ്ടതോടെ അനൂന് അപ്പോൾ തന്നെ അതൊക്കെ ഫോട്ടോ എടുക്കണം. പുതിയ ഫോൺ ചാർജിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞത് കാരണം പെണ്ണ് എന്റെ

💬 Comments

View all comments