Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
മരുന്നൊക്കെ വാങ്ങി കൊണ്ട് വന്ന് കൊടുത്തതിനു ശേഷമാ ഒന്ന് കുറഞ്ഞെ ….
( ഞാൻ അൽപ്പം ഇടറിയ ശബ്ദത്തിൽ പറഞ്ഞു )
അച്ഛൻ : എന്ത് പറ്റി അനു മോൾക്ക്?
(അച്ഛൻ അൽപ്പം പരിഭ്രമത്തിൽ ചോദിച്ചു)
ഞാൻ: പേടിക്കാനൊന്നൂല്ല അച്ഛാ
ഒരു വയറ് വേദന വന്നതാ, അതിനുള്ള ഗുളിക ഞാൻ വാങ്ങി കൊടുത്തതിൽ പിന്നെ ഇപ്പോ കുഴപ്പൂല.
(അച്ഛനോട് അനുവിന് പിരീയഡ് ആയതിന്റെ വേദനയാണെന്ന് പറയാൻ ചമ്മലായത് കൊണ്ടാണ് ഞാൻ വയറ് വേദന ആണെന്ന് പറഞ്ഞത്)
അച്ഛൻ: എന്ന നീ ഫോൺ ഒന്ന് അനൂ മോൾക്ക് കൊടുത്തെ….
( അനൂനെ അച്ഛൻ മോളെന്ന് വിളിച്ചത് കേട്ടപ്പോൾ മുതൽ എനിക്ക് എന്തൊ ചെറുതായിട്ട് അസൂയ തോന്നി തുടങ്ങി, എന്നെ എപ്പോഴും പേര് മാത്രേ വിളിക്കു അത് തന്നെ കാരണം)
ഞാൻ: അയ്യോ അച്ഛാ അവൾ റൂമിലോട്ട് പോയി ഇന്ന് വൈകീട്ട് ഞങ്ങൾ മലമ്പുഴ ഗാർഡനിൽ പോയിരുന്നു അവിടെ കുറേ നടന്ന് ക്ഷീണിച്ചത് കൊണ്ട് അനു ആദ്യം റൂമിലോട്ട് പോയി ഞാൻ കാറിൽ നിന്ന് ഇറങ്ങാൻ നിൽക്കുന്ന നേരത്താണ് അച്ഛൻ വിളിച്ചത്.
അച്ഛൻ: ആ… എന്നാൽ നീ അനു മോളോട് എന്റെ അന്വേഷണം പറഞ്ഞേക്ക്.
ഞാൻ വേറെ ഒരു കാര്യം പറയാൻ വേണ്ടിയാ വിളിച്ചെ.
കോഴിക്കോട് വീട് മതിയെന്ന് വിനോദിനോട് പറഞ്ഞല്ലെ നീ?.
ഇന്ന് വൈകീട്ട് ഞാൻ വിനോദിന് വിളിച്ചിരുന്നു. നിങ്ങൾക്കു പറ്റിയ ഒരു വില്ല അവിടെ ടൗണിൽ ഒരെണ്ണം പണി തീർന്ന് കിടപ്പുണ്ടെന്നാ പുള്ളി പറഞ്ഞത്.
ഒരു കാര്യം ചെയ്യ് നാളെ രാവിലെ തന്നെ നിങ്ങൾ കോഴിക്കോട്ടേയ്ക്ക് തിരിച്ചോ അഡ്വാൻസ് ആയി ഒരു 40 ലക്ഷം നിന്റെ കൈയിലുള്ള ആ ചെക്കിൽ എഴുതി കൊടുക്ക് ബാക്കി പേയ്മെന്റ് ഞാൻ അക്കൗണ്ട് ട്രാൻസ്ഫറായി ചെയ്ത് കൊടുത്തോളാം. വില്ലയുടെ ഫോട്ടോസ് ഞങ്ങളെല്ലാരും കണ്ടു. എല്ലാർക്കും ഇഷ്ടമായിട്ടും ഉണ്ട്.
💬 Comments
View all comments