0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 799

കാർഡ് തന്നെ എനിക്കു വേഗം പോയി കിടക്കണം. നടുവൊക്കെ നന്നായി വേദനിക്കുണു."

പോക്കറ്റിൽ നിന്ന് കാർഡ് എടുത്തു അവളുടെ കൈയ്യിൽ കൊടുത്തിട്ട് ഞാൻ പറഞ്ഞു.
"എന്റെ അനു ഞാൻ അപ്പോഴെ പറഞ്ഞതല്ലേ ഇന്നത്തെ ദിവസം അധികം നടന്നാൽ നിനക്ക് അത് ശരിയാകില്ലാന്ന്. ഇനിയിപ്പോ ഇത് പറഞ്ഞിട്ട് എന്താ കാര്യം"

ഞാൻ പറഞ്ഞത് കേട്ട് ഇഷ്ടപ്പെടാതിരുന്ന പെണ്ണ് എന്റെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തി കൊണ്ട് കാറിൽ നിന്നിറങ്ങി നടുവിന് കൈയ്യും കൊടുത്ത് കോട്ടെജിലേയ്ക്ക് നടന്നു.

അവളുടെ നടപ്പ് കണ്ട് പാവം തോന്നിയ ഞാൻ അവൾ കൺ മുൻപിൽ നിന്ന് മായുന്നത് വരെ അവളെ നോക്കി കാറിൽ തന്നെ ഇരുന്നു.

പെട്ടെന്ന് മൊബൈൽ റിംഗ് ചെയ്യുന്നത് കേട്ട് പോക്കറ്റിൽ നിന്ന് എടുത്തു നോക്കിയ ഞാൻ ഡിസ്പ്ലേ യിൽ തെളിഞ്ഞ പേര് കണ്ട് ഒന്ന് അമ്പരന്നു."അച്ഛൻ" കാളിംഗ് ….
എന്താന്ന് അറിയില്ല നേരെ നിന്ന് അച്ഛനോട് സംസാരിക്കുമ്പോൾ ഉണ്ടാകാറുള്ള പരിഭ്രമവും പേടിയും അച്ഛൻ ഫോണിൽ വിളിക്കുമ്പോഴും എനിയ്ക്ക് ഉണ്ടാകുന്നു.
ഞാൻ ഫോൺ എടുത്ത ഉടനെ ….

അച്ഛൻ: ഹലോ ആദി….
ഇപ്പോ എവിടെയാ നിങ്ങൾ ഉള്ളത്?

ഞാൻ: ഞങ്ങൾ ഒന്ന് പുറത്ത് പോയി ഇപ്പോ വന്നതേ ഉള്ളൂ അച്ഛാ
( ഞാൻ അൽപ്പം ബഹുമാനത്തിൽ അച്ഛനോട് പറഞ്ഞു)

അച്ഛൻ: നീ എന്താ അവിടെ എത്തിയ വിവരം വിളിച്ച് പറയാഞ്ഞത്?
അച്ഛൻ ഗൗരവത്തിൽ എന്നോട് ചോദിച്ചു )

ഞാൻ: അത് അച്ഛാ ഇന്നലെ ഞങ്ങൾ ഇവിടെ എത്തിയപ്പോൾ ഒരുപാട് വൈകി
ഇന്ന് വിളിക്കാൻ ഇരുന്നതാ പിന്നെ മറന്നു.

അച്ഛൻ: വീട്ടിൽ നിന്ന് മാറി നിന്ന് ഒരു ദിവസം ആയപ്പോഴെയ്ക്കും ഞങ്ങളെയൊക്കെ മറന്നോ നീ?
(അച്ഛൻ അൽപ്പം ഗൗരവ കലർന്ന ശബ്ദത്തിൽ പറഞ്ഞു)

ഞാൻ: അയ്യോ അച്ഛാ അങ്ങനെയല്ല ഇന്ന് അനുവിന് രാവിലെ നല്ല സുഖമില്ലായിരുന്നു പിന്നെ ഞാൻ

💬 Comments

View all comments