Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
വന്നിരുന്നെങ്കിൽ ഇവിടെയൊക്കെ കുറച്ചു നേരം കൂടുതൽ നടക്കായിരുന്നു അല്ലേ ആദി?"
അനു ഫോണിൽ എടുത്ത പിക്ചേഴ്സ് നോക്കുന്നതിനിടെ പറഞ്ഞു.
" പകൽ വന്നിരുന്നെങ്കിൽ നമ്മുക്ക് ബോട്ടിംഗിനും, പിന്നെ റോപ്പ് വേയിലൊക്കെ കേറായിരുന്നു. ഇതിപ്പോ നമ്മൾ വന്നപ്പോ തന്നെ വൈകിയില്ലെ?"
ഞാൻ അൽപ്പം നിരാശയിൽ പറഞ്ഞു.
" ഇവിടെ എത്ര മണി വരെയാ ആദി വിസിറ്റിംഗ് ടൈം?"
പെണ്ണ് എന്റെ തോളിൽ ചേർന്നിരുന്നു കൊണ്ട് ചോദിച്ചു.
" 8 മണി വരെ ഉള്ളൂ സമയം അത് കഴിഞ്ഞ് ഇവിടെ നിൽക്കുന്നവരെയൊക്കെ കഴുത്തിന് പിടിച്ച് പുറത്താക്കും" ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.
"അയ്യോ, എന്നാ വന്നേ ആദി നമുക്ക് കുറച്ച് പിക്ചേഴ്സ് കൂടി എടുക്കാം
ഇനി അധികം സമയം ഇല്ലാലോ"
പെണ്ണ് ഇരുമ്പിന്റെ ചെയറിൽ നിന്ന് എഴുന്നേറ്റിട്ട് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പറഞ്ഞു.
ഞാൻ അവളോടൊപ്പം എഴുന്നേറ്റ് നടന്നു. ഗാർഡനിൽ ലൈറ്റുകൾ തെളിഞ്ഞിട്ടുണ്ടെങ്കിലും ടൈൽ പാകിയ വാക്ക് വേയിൽ കൂടി നടക്കുമ്പോൾ വെളിച്ചം പല ഭാഗത്തും എത്താത്തത് പോലെ തോന്നി.
ഒടുവിൽ കുറച്ച് നടന്നപ്പോൾ അത്യാവശ്യം വെളിച്ചം ഉള്ള പുൽതകിടി ഉള്ള ഭാഗത്ത് അനൂനെ ഒറ്റക്ക് നിർത്തി ഞാൻ അവളുടെ കുറച്ച് ഫോട്ടോസ് എടുത്തു. അവൾ എന്നേയും അവിടെ നിർത്തി കൊണ്ട് മൊബൈലിൽ ഫോട്ടോ എടുത്തു.
കുറച്ച് നേരം അവിടെ ഫോട്ടോ എടുത്തും വർത്തമാനം പറഞ്ഞു സമയം പോയതറിഞ്ഞില്ല സമയം നോക്കിയപ്പോൾ 8 മണി ആകുന്നു.
അങ്ങനെ ഗാർഡനിലെ കാഴ്ച കാണൽ അവസാനിപ്പിച്ച് ഞങ്ങൾ രണ്ടാളും കാറിനടുത്തേയ്ക്ക് നടന്നു.
മലമ്പുഴ ഗാർഡനിൽ നിന്ന് ഏകദേശം പത്തിരുപത് മിനിറ്റ് കൊണ്ട് ഞങ്ങൾ പാലക്കാട് ടൗണിൽ എത്തി.
അവിടെ കണ്ട ശ്രീചക്ര വെജിറ്റബിൾ ഹോട്ടലിൽ കയറി ചോറ് കഴിച്ച ഞങ്ങൾ റിസോർട്ടിലേയ്ക്ക് പുറപ്പെട്ടു.
റിസോർട്ടിലെ കാർ പാർക്കിംഗിൽ എത്തിയ ഉടനെ അനു എന്നോട്:
"ആദി കോട്ടെജിന്റെ ആക്സസ്സ്
💬 Comments
View all comments