Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
പറഞ്ഞുള്ള സ്റ്റ്ഡി ക്ലാസ്സ്. അങ്ങനെ ഫോൺ അത് തന്നെ മതിയെന്ന എന്റെ നിർബന്ധത്തിനു മുന്നിൽ അവസാനം അനൂന് സമ്മതിക്കേണ്ടി വന്നു. പുതിയ ഫോൺ ആദ്യ ചാർജിംഗ് 6 മണിക്കൂർ ചെയ്യണമെന്ന് സെയിൽസ് മാൻ പറഞ്ഞത് കൊണ്ട് ഫോൺ ഇട്ട് കൊണ്ട് വന്ന ബോക്സിൽ തന്നെ എടുത്ത് വെച്ച് അതിന്റെ വിലയായ 36,000 രൂപ കൊണ്ടുവന്ന പൈസയിൽ നിന്ന് എടുത്ത് കൊടുത്തിട്ട് കടയിൽ നിന്നിറങ്ങിയ
ഞങ്ങൾ കാർ പാർക്കിംഗിലോട്ട് നടന്നു. അവിടെ നിന്ന് ഞങ്ങൾ കാറിൽ മലമ്പുഴയ്ക്ക് തിരിച്ചു. സമയം 6.30 ആയി ചുറ്റും ഇരുട്ട് പരന്നു തുടങ്ങിയിട്ടുണ്ട്. അവിടെ നിന്ന് ഒരു പതിനഞ്ച് മിനിറ്റിനുള്ളിൽ ഞങ്ങൾ മലമ്പുഴ ഗാർഡനിൽ എത്തി.
സന്ധ്യ സമയം ആയത് കൊണ്ട് കാര്യമായ തിരക്കൊന്നുമില്ല. അനു എന്റെ കൈയ്യിൽ ചുറ്റി പിടിച്ചു കൊണ്ട് ചേർന്നാണ് നടക്കുന്നത്. ഗാർഡനിൽ നിറയെ ലൈറ്റുകൾ തെളിയിച്ചിട്ടുണ്ട് അത് കൊണ്ട് വെട്ടി മനോഹരമായി നിർത്തിയിരിക്കുന്ന ബുഷുകൾ ഒക്കെ കാണാം പിന്നെ പല നിറത്തിലുള്ള പൂക്കളും എല്ലാം നല്ല ആകൃതിയിൽ വച്ചിട്ടുണ്ട് അങ്ങിങ്ങായി.
പൂക്കളൊക്കെ കണ്ടതോടെ അനൂന് അപ്പോൾ തന്നെ അതൊക്കെ ഫോട്ടോ എടുക്കണം. പുതിയ ഫോൺ ചാർജിൽ ഇട്ട ശേഷം ഉപയോഗിച്ചാൽ മതിയെന്ന് പറഞ്ഞത് കാരണം പെണ്ണ് എന്റെ ഫോൺ വാങ്ങി കയ്യിൽ പിടിച്ചിട്ട് ചെടികളുടെയൊക്കെ പിക്ചർ എടുക്കുന്നുണ്ടായിരുന്നു.
"ആദി വാ ഇനി നമ്മുക്ക് കുറച്ച് സെൽഫി എടുക്കാം" പെണ്ണ് എന്നെ കൈയ്യിൽ പിടിച്ച് പൂക്കൾ പിറകിൽ കാണുന്ന വിധം നീക്കി നിറുത്തിയിട്ടു എന്നോട് ചേർന്ന് നിന്നു എന്റെ തോളിൽ അവൾ തല ചെരിച്ചു വച്ച് പല പോസിൽ മുഖത്ത് എക്സ്പ്രഷൻ ഇട്ട് സെൽഫി എടുക്കാൻ തുടങ്ങി.
ഫോണിൽ നോക്കിയപ്പോൾ സമയം 7.15 കഴിഞ്ഞിട്ടുണ്ട്. ഗാർഡനിൽ കുറച്ച് ദൂരം ഞങ്ങൾ നടന്നിട്ട് അവിടെ കണ്ട ഒരു ഇരുമ്പിന്റെ ചെയറിൽ ഇരുന്നു.
" പകൽ സമയം
💬 Comments
View all comments