Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
'വൺ പ്ലസ്സ് വണ്ണി'ന്റെ ഏറ്റവും പുതിയ മോഡൽ മതിയെന്ന് ഞാൻ പറഞ്ഞു. 'വൺ പ്ലസ്സ് വണ്ണി' ന്റെ ഫോൺ ആണ് ഞാൻ അവൾക്കായി വാങ്ങാൻ പോകുന്നതെന്ന് കേട്ട് ഞെട്ടിയ പെണ്ണ് എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ ചെവിയിൽ പറഞ്ഞു.
"ആദി ഇത്രേം വില കൂടിയ ഫോൺ വേണ്ട എനിയ്ക്ക് ഒരു പതിനയ്യായിരം രൂപയുടെ ഒക്കെ മതി മോനെ എനിയ്ക്ക്"
" ഞാനേ സർപ്രൈസ് ആണെന്ന് പറഞ്ഞത് ഇതിന്റെ കാര്യമാ പറഞ്ഞെ. ഈ കാര്യത്തിൽ ഇനി നീ ഒന്നും പറയണ്ട നമ്മൾ ഇത് തന്നെ വാങ്ങും"
ഞാൻ പെണ്ണിനോട് തീരുമാനിചുറപ്പിച്ച പോലെ പറഞ്ഞു.
" എന്നാലും ഇത് വേണോ 'വൺ പ്ലസ്സ് വണ്ണി'ന് ഒരു പാട് പൈസയാകില്ലേ ആദി?" പെണ്ണ് വീണ്ടും എന്നോട് പറഞ്ഞ് നോക്കി.
"എന്റെ പെണ്ണിന് ഞാനാദ്യമായിട്ട് വാങ്ങി തരുന്നതല്ലെ അത് കുറച്ച് ഹെവി ഐറ്റം തന്നെ ആയിക്കോട്ടെന്ന് ഞാൻ വിചാരിച്ചു. പിന്നെ നമ്മുടെ രണ്ടാളുടെയും ഫോൺ ഒരു പോലെയുള്ളതായാൽ കാണാൻ തന്നെ ഒരു രസ്സമല്ലേ?"
ഞാൻ ചിരിച്ചു കൊണ്ട് അനൂന്റെ അടുത്ത് സ്വകാര്യം പോലെ പറഞ്ഞു.
ഞങ്ങളുടെ സ്വകാര്യം പറച്ചില്ലുകൾ ഒക്കെ നോക്കി നിന്ന സെയിൽസ് മാൻ എന്നോടായി പറഞ്ഞു.
സാർ 'വൺ പ്ലസ്സ് വണ്ണി'ന്റെ 7T ആണ് ഇപ്പോൾ ഉള്ളതിൽ വച്ച് Latest model അത് നോക്കിയാലോ?
ഞാൻ അത് മതിയെന്ന് പറഞ്ഞതോടെ അയാൾ പുതിയ ഫോൺ അടങ്ങിയ ബോക്സ് കൊണ്ടുവന്ന് ഞങ്ങളുടെ മുൻപിൽ വച്ച് അത് തുറന്നു കാണിച്ചു. ബ്ലാക്ക് കളർ മതിയെന്ന് പറഞ്ഞത് കൊണ്ട് അത് തന്നെയാണ് അയാൾ കൊണ്ടുവന്നത്.സെയിൽസ് മാൻ എന്റെ നേരെ മൊബൈൽ നീട്ടിയപ്പോൾ ഞാൻ അനൂനോട് നോക്കാൻ പറഞ്ഞു കൊണ്ട് അവളെ മുന്നിൽ കേറ്റി നിർത്തിയിട്ട് ഞാൻ പിറകിൽ നിന്നു. അതോടെ
സെയിൽസ്മാൻ അനു നോടായി ഫോണിന്റെ ഫീച്ചേഴ്സ് ഒക്കെ
💬 Comments
View all comments