0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 795

പറഞ്ഞ് കൊണ്ട് കോട്ടെജിലേയ്ക്ക് നടന്നു.
ഒരു 10 മിനിറ്റിനകം ഞാൻ ഒരു അമ്പതിനായിരം രൂപ കോട്ടെജിൽ നിന്ന് എടുത്ത ശേഷം തിരിച്ചു വന്ന് കാറിൽ കേറി. പൈസ കൊണ്ടു വന്ന കവർ ഞാൻ അനുന്റെ കൈയ്യിൽ ഏൽപ്പിച്ച ശേഷം കാർ സ്റ്റാർട്ട് ചെയ്തിട്ട് A/C ഓൺ ചെയ്ത് കാർ മുന്നോട്ടെടുത്തു.

കാറ് മെയിൻ റോഡിൽ എത്തിയപ്പോൾ ഞാൻ കാറിലെ മ്യൂസിക്ക് സിസ്റ്റം ഓൺ ചെയ്തു

"ഏതോ …. മഴയിൽ നനവോടെ നാം അന്ന് കണ്ടു
തീരാ മൊഴിയിൽ മൗനങ്ങൾ ഒന്നായി അലിഞ്ഞു. ഈറൻ കാറ്റിൽ മെല്ലെ മായും മഞ്ഞിന്റെ ഉള്ളിൽ പുലരും പൂക്കളായിതാ" …..

'വിജയ് സൂപ്പറും പൗർണമിയിലെ' ഈ പാട്ട് എന്റെ ഫേവറിറ്റ് ആയത് കൊണ്ട് ഞാൻ സൗണ്ട് കുറച്ച് കൂട്ടി വെച്ചു എന്നിട്ട് അനൂനെ നോക്കി അവളും ആ പാട്ട് കേട്ടങ്ങനെ ലയിച്ചിരുപ്പാണ് എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചിട്ട് പെണ്ണ് സീറ്റിൽ ചാരി ഇരുപ്പായി.

വൈകുന്നേരം ആയത് കൊണ്ട് റോഡിലൊക്കെ നല്ല തിരക്ക് സാധാരണ പത്ത് പതിനഞ്ച് മിനിറ്റ് മതി ടൗണിലേക്കെത്താൻ ഞങ്ങൾ എത്തിയപോൾ 30 മിനിറ്റിലധികം എടുത്തു.

അങ്ങനെ ഉച്ചയ്ക്ക് കണ്ട 'മൈ ജി' ഷോറുമിന്റെ മുന്നിൽ അനൂനെ ഇറക്കിയിട്ട് ഞാൻ കാർ പാർക്കിംഗിൽ കൊണ്ടു പോയി ഇട്ടിട്ട് വേഗം കടയുടെ മുന്നിലേയ്ക്ക് എത്തി. അവിടെ എന്നെയും കാത്ത് പെണ്ണ് നിൽപ്പുണ്ടായിരുന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ച് കടയുടെ അകത്തേയ്ക്ക് കയറിയ ഉടനെ സെയിൽസ് സ്റ്റാഫ് ഒരാൾ വന്ന്
"സാർ എന്താണ് നോക്കുന്നതെന്ന്" ചോദിച്ചു.
ഒരു മൊബൈൽ നോക്കാനാണെന്ന് ഞാൻ പറഞ്ഞതോടെ അയാൾ ഞങ്ങളെ മൊബൈൽ സെക്ഷനിലേയ്ക്ക് കൊണ്ടു പോയി. എല്ലാ ഇലക്ട്രോണിക്ക് സാധനങ്ങളും ലഭിക്കുന്ന വലിയ ഷോറൂമാണ് അത് എല്ലാത്തിനും പ്രത്യേകം ആയിട്ടാണ് സ്ഥലം ഒരുക്കിയിരിക്കുന്നത്. മൊബൈൽ സെക്ഷനിൽ എത്തിയപോൾ ഏത് ബ്രാന്റാണ് വേണ്ടതെന്ന് സെയിൽസ് സ്റ്റാഫ് ചോദിച്ചപ്പോൾ

💬 Comments

View all comments