Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
തുറന്ന് പുറത്ത് വച്ചിട്ട് ഡോർ ലോക്ക് ചെയ്ത ശേഷം
എടുത്ത് വെച്ച സാധനങ്ങൾ അനു കൈയ്യിലും ട്രോളി ബാഗ് ഞാൻ തറയിലൂടെയും വലിച്ചു കൊണ്ട് ഞങ്ങൾ റിസപ്ഷനിലേയ്ക്ക് നടന്നു.
അവിടെ എന്നെ കാത്ത് മാനേജർ വിനോദേട്ടൻ നിൽപ്പുണ്ടായിരുന്നു.
എന്നെ കണ്ടതോടെ പുള്ളി ചിരിച്ചു കൊണ്ട് എന്റെ അടുത്തേയ്ക്ക് വന്നിട്ട് പറഞ്ഞു.
"ഹായ് ആദി ഗുഡ് മോർണിംഗ്
ഇന്നലെ തന്റെ ഫാദർ വിളിച്ചിരുന്നു എന്നെ വില്ലയുടെ ഡിറ്റെയിൽസ് അറിയാനായിട്ട്. ഞാൻ ബ്രോഷറും പിക്ചറും എല്ലാം അയച്ചു കൊടുത്തിരുന്നു."
ഞാനും ചിരിച്ചു കൊണ്ട് വിനോദിനോട് പറഞ്ഞു.
"ഗുഡ് മോർണിംഗ് വിനോദേട്ടാ അച്ഛൻ എന്നെ വില്ലയുടെ കാര്യങ്ങൾ സംസാരിക്കാനായി രാത്രിയിൽ വിളിച്ചിരുന്നു. ഒരു വില്ല അവർക്ക് കണ്ട് ഇഷ്ടമായെന്നും ഇന്ന് എന്നോട് വിനോദേട്ടന്റെ കൈയ്യിൽ അഡ്വാൻസ് എമൗണ്ട് ചെക്ക് ആയി കൊടുക്കാൻ അച്ഛൻ പറഞ്ഞു."
" കോഴിക്കോടുള്ള വില്ല പ്രൊജക്ടിന്റെ കാര്യങ്ങളൊക്കെ നോക്കുന്നത് സന്തോഷാണ് അഡ്വാൻസ് ചെക്ക് അവിടെ ചെന്നിട്ട് അവനെ ഏൽപ്പിച്ചാൽ മതി" വിനോദ് ചിരിച്ചു കൊണ്ട് പറഞ്ഞു.
"വിനോദേട്ടാ ഞങ്ങൾക്കു പറഞ്ഞ് വച്ചിട്ടുള്ള വില്ലയുടെ പിക്ചേഴ്സ് ഞങ്ങൾക്കൊന്നു കാണാൻ പറ്റുമോ?
വിനോദ് ചിരിച്ചു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു കൊണ്ട് വില്ലയുടെ പിക്ചർ ഫോൺ ഗാലറിയിൽ ഓപ്പൺ ചെയ്ത് മൊബൈൽ എനിക്ക് നേരെ നീട്ടിയിട്ട് പറഞ്ഞു.
"ഇതാണ് വില്ലയുടെ പിക്ചേഴ്സ്, എല്ലാ വർക്കുകളും കഴിഞ്ഞ് കിടക്കുന്നതാണ് പിന്നെ ഫർണീച്ചറുകളും ഇലക്ട്രിക്കൽ & പ്ലംബിംഗ് ഫിറ്റിംഗ്സ് ഒക്കെ ഉൾപ്പടെ ഫുൾ ഫിനിഷ്ഡ് ആണ് വർക്ക്"
ഞാൻ വിനോദിന്റെ മൊബൈൽ കക്ഷിയുടെ കൈയ്യിൽ നിന്ന് വില്ലയുടെ പിക്ചേഴ്സ് കാണാൻ വാങ്ങിയിട്ട് എനിക്ക് പിറകിൽ അൽപ്പം നീങ്ങി നിന്ന് ഞങ്ങൾ സംസാരിക്കുന്നത് നോക്കി നിന്നിരുന്ന അനുവിന്റെ അടുത്തേയ്ക്ക് ചെന്നിട്ട് അവൾക്ക് നേരെ ഫോൺ പിടിച്ചു കൊണ്ട് ഞങ്ങൾ ഒരുമിച്ചു പിക്ചറുകൾ കാണാൻ തുടങ്ങി. കണ്ടമ്പററി സ്റ്റൈലിൽ
💬 Comments
View all comments