0%

Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]

Author : ????? ? ? Read All Parts 808

ആണ് വില്ലയുടെ പ്ലാൻ. മൂന്ന് ബെഡ് റൂമും അതിനോട് ചേർന്ന് തന്നെ ബാത്ത്റൂമും ഉണ്ട്. പിന്നെ അകത്ത് കബോർഡിന്റെ വർക്കെല്ലാം ചെയ്ത് നല്ല ഭംഗി ഉണ്ട് ഞങ്ങളുടെ വില്ല കാണാൻ. എന്തായാലും വീട് ഞങ്ങൾക്കു രണ്ടാൾക്കും ഇഷ്ടപ്പെട്ടു.
പിക്ചറൊക്കെ കണ്ട് ബോധിച്ച അനുവിന് അപ്പോ തന്നെ വില്ല കാണാൻ തിടുക്കമായി. അനു എന്റെ കൈയ്യിൽ പിടിച്ച് വലിച്ചിട്ട് പതിയെ പറഞ്ഞു.
"വാ ആദി നമ്മുക്ക് വേഗം പോകാം വീടിന്റെ പിക്ചർ കണ്ടിട്ട് എനിക്കിപ്പോ കാണാൻ തോന്നാ"

"നീ ഒന്നടങ്ങ് പെണ്ണെ നമ്മൾ അങ്ങോട്ടെയ്ക്ക് തന്നല്ലെ പോകാൻ പോകുന്നെ"
ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

വിനോദേട്ടന് ഫോൺ തിരിച്ചു കൊടുത്തു കൊണ്ട് ഞാൻ ചോദിച്ചു.
" വിനോദേട്ടാ ഇന്ന് തന്നെ ഞങ്ങൾക്ക് പുതിയ വില്ലയിലേയ്ക്ക് താമസം മാറ്റാൻ പറ്റുമല്ലോ അല്ലേ?

" നിങ്ങൾ ഉച്ചയോടെ അവിടേയ്ക്ക് എത്തുമെന്ന കാര്യം ഞാൻ വിളിച്ചു പറഞ്ഞോളാം സന്തോഷിന്.
നിങ്ങൾ അവിടെ എത്തുമ്പോഴെയ്ക്കും വില്ല നിങ്ങൾക്കായി താമസിക്കാൻ പാകത്തിൽ റെഡിയാക്കിയിട്ടുണ്ടാകും. ധൈര്യമായിട്ട് പോയ്ക്കൊ ….
വിനോദ് എന്റെ തോളിൽ കൈ വച്ച് കൊണ്ട് പറഞ്ഞു.

" എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ വിനോദേട്ടാ കാണാം അപ്പോൾ" ഞാൻ
വിനോദിന് ഷേക്ക് ഹാന്റ് കൊടുത്തിട്ട്
റിസപ്ഷനിസ്റ്റ് നിൽക്കുന്ന ക്യാബിനിലേയ്ക്ക് ചെന്നിട്ട് ബില്ലൊക്കെ സെറ്റിൽ ചെയ്ത് കോട്ടെജിന്റ ആക്സസ്സ് കാർഡ് തിരിച്ചേൽപ്പിച്ചിട്ട് ഞാനും അനുവും കൂടെ കാറിനടുത്തെത്തി. കൈയ്യിലുള്ള ട്രോളി ബാഗും പൈസ അടങ്ങിയ ബാഗും മറ്റു സാധനങ്ങളും ഡിക്കിയിലേയ്ക്ക് എടുത്ത് വച്ചിട്ട് ഞങ്ങൾ കാറിൽ കയറി. സീറ്റ് ബെൽറ്റ് വലിച്ചിട്ട ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്ത് റിസോർട്ടിന്റെ കോമ്പൗണ്ടിൽ നിന്ന് പതിയെ വണ്ടിയുമായി നീങ്ങി.

ഒരു പത്തിരുപത് മിനിറ്റിനുള്ളിൽ കാർ പാലക്കാട് ടൗണിൽ എത്തി. ഇനി നേരെ മലപ്പുറം കോഴിക്കോട് റൂട്ട് പിടിക്കണം. പുതിയ വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ത്രില്ലിലാണ്

💬 Comments

View all comments