Chapter Title : ഒളിച്ചോട്ടം 3 [KAVIN P.S]
ഞാനും അനുവും. നാട്ടിൽ നിന്ന് മാറി നിൽക്കേണ്ടി വന്നുവെങ്കിലും പുതിയൊരു സ്ഥലത്ത് പുതിയൊരു വീട്ടിലേയ്ക്ക് താമസം മാറുന്നതിന്റെ ആകാംക്ഷയും ഉത്കണ്ടയും ഞങ്ങൾ രണ്ടു പേർക്കും വേണ്ടുവോളം ഉണ്ട്. അതൊക്കെ ചിന്തിച്ച് കൂട്ടിയാണ് ഞങ്ങൾ രണ്ടുപേരും ഇരിക്കുന്നത്.അത് കൊണ്ട് കാറിൽ കേറിയപ്പോൾ മുതൽ ഞങ്ങൾ ഒന്നും മിണ്ടിയിട്ടില്ല.
പെട്ടെന്ന് കാറിലെ മ്യൂസിക്ക് സിസ്റ്റത്തിൽ പെയർ ചെയ്തിട്ട എന്റെ ഫോൺ റിംഗ് ചെയ്തപ്പോൾ ഞങ്ങൾ രണ്ടാളും ഒരുമിച്ച് ഞെട്ടി. ആരാ വിളിക്കുന്നതെന്ന് അറിയാൻ മ്യൂസിക്ക് സിസ്റ്റത്തിന്റെ ഡിസ്പ്ലേയിൽ നോക്കിയപ്പോൾ തെളിഞ്ഞ പേര് കണ്ട് എന്റെ ചുണ്ടിൽ ചിരി വിടർന്നു ….
(തുടരും…….)
💬 Comments
View all comments